കൊറോണ വൈറസ് ശരീരത്തിലെത്തുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതൊക്കെ

നിരവധിപ്പേരുടെ മരണത്തിനിരയാക്കുന്ന കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ ബാധിച്ചുവോ എന്നത് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക? മനുഷ്യശരീരത്തിലേക്ക് വൈറസ് പ്രവേശിച്ചുവോ എന്നത് എങ്ങനെ മനസ്സിലാക്കും എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. 2 പേര്‍ കേരളത്തില്‍ വൈറസ്മൂലം മരണപ്പെട്ടെു. നിരവധിപ്പേരാണ് ഐസൊലേഷനിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ എങ്ങനെ അറിയാന്‍ സാധിക്കും. എന്തെല്ലാമാണ് അതിന്റെ ലക്ഷണങ്ങള്‍? ഓരോ ദിവസത്തിലും അതു ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും? രോഗം ഗുരുതരമായി ശരീരത്തെ ഗ്രസിച്ചിട്ടുണ്ടോ ഇല്ലേ എന്ന് എങ്ങനെ മനസ്സിലാക്കാം? ഇത്തരം ചോദ്യങ്ങളെല്ലാം ഏതൊരു സാധരണക്കാരന്റെയും മനസ്സിലൂടെ കടന്നുപോകുന്നതാണ്.

ഇതു സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ അനുഭവങ്ങളിലൂടെ കണ്ടെത്തിയതാണ് ഈ റിപ്പോര്‍ട്ട്. കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നു തന്നെയാണ് പഠന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. 2019 ഡിസംബര്‍ 29 മുതല്‍ 2020 ജനുവരി 31 വരെ വുഹാനിലെ jinyintan hospital, wuhan pulmonary hospital എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. നി, തന്നെ വരണ്ട ചുമ, പേശീവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണം. തൊണ്ട വേദനയും മൂക്കൊലിപ്പും അപൂര്‍വമായി കാണാനാകും. ഭൂരിഭാഗം പേരിലും 100 ഫാരന്‍ഹീറ്റിലും അധികം ചൂടില്‍ പനി കാണാറുണ്ട്.

വുഹാനിലെ 138 രോഗികളില്‍ നടത്തിയ പഠനത്തില്‍ പത്തു ശതമാനം പേര്‍ക്ക് കോവിഡ് ശരീരത്തിലെത്തി ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും വയറിളക്കവും കണ്ടിരുന്നു.ഇതിന് ശേഷമായിരുന്നു പലരിലും പനി വന്നത്. എന്നാല്‍ എല്ലാവരിലും ഈ ലക്ഷണങ്ങള്‍ കണ്ടു കൊള്ളണമെന്നില്ല. ഈ ലക്ഷണങ്ങള്‍ ഉള്ളവരെല്ലാം കോവിഡ് ബാധിതരാണെന്ന് ഉറപ്പിക്കാനുമാവില്ല. ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും കാണിക്കാതെ കോവിഡ് ബാധിതരായ ആളുകളുമുണ്ട്. കാവിഡ് ബാധിച്ച് അഞ്ചാം ദിവസമാകുന്നതോടെ ശ്വാസ തടസങ്ങള്‍ അനുഭവപ്പെട്ടവരുണ്ട്. ശ്വാസമെടുക്കാന്‍ ഈ സമയത്ത് പ്രയാസം അനുഭവപ്പെടും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും പ്രായം ചെന്നവര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. നെഞ്ചില്‍ ഭാരം, നീട്ടി ശ്വാസം വലിക്കാന്‍ സാധിക്കാതെ വരിക, വേഗത്തില്‍ ശ്വാസമെടുക്കേണ്ടി വരിക, നെഞ്ചിടിപ്പ് കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ അഞ്ചാം ദിവസത്തോടെ പ്രകടമാകുന്നു.

ഏഴാം ദിവസമാകുന്നതോടെ ആദ്യം കണ്ട ലക്ഷണങ്ങളൊക്കെ കുറഞ്ഞുവരും. 85 ശതമാനം പേരിലും ആദ്യം കണ്ട രോഗലക്ഷണങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കണ്ടത്. ഏഴാം ദിവസത്തിലും ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. മുഖത്തോ ചുണ്ടുകളിലോ നീല നിറമുണ്ടെങ്കിലോ നെഞ്ചില്‍ വേദനയോ സമ്മര്‍ദമോ അനുഭവപ്പെടുന്നുണ്ടെങ്കിലോ ഉടന്‍ ആശുപത്രിയിലെത്തിക്കണം.
ഗുരുതരാവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുള്ള രോഗികളില്‍ എട്ടാം ദിവസം മുതല്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിക്കുന്നു. ശരീരത്തിലെ അവയവങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ നല്‍കാനുള്ള ശേഷി ശ്വാസകോശങ്ങള്‍ക്ക് നഷ്ടമാവുന്നു. 15 ശതമാനം രോഗികള്‍ ഈ നിലയിലെത്താറുണ്ടെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

പന്ത്രണ്ട് ദിവസമാകുന്നതോടെ രോഗികളില്‍ പനി പതിയെ അപ്രത്യക്ഷമാകാന്‍ തുടങ്ങും. എന്നാല്‍ അപ്പോഴും ചുമ നിലനില്‍ക്കും. കോവിഡ് ബാധിക്കുന്നവര്‍ക്ക് ദീര്‍ഘ കാലം ചുമ സഹിക്കേണ്ടി വരുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.തിമൂന്നാം ദിവസമാകുന്നതോടെ ശ്വാസ തടസം അനുഭവപ്പെട്ടവര്‍ക്കെല്ലാം നേരിയ കുറവ് വന്നിട്ടുണ്ട്. അല്ലാത്തവരില്‍ മരണം വരെ ഈ ശ്വാസ തടസം കൂടി വരികയാണ് ചെയ്തിട്ടുള്ളത്.

പതിനെട്ട് ദിവസം അല്ലെങ്കില്‍ പതിനെട്ടര ദിവസമാണ് കോവിഡ് രോഗി മരണത്തിലെത്താനുള്ള കാലമായി ചൈനയില്‍ പൊതുവെ കണ്ടുവന്നത്. രോഗം കുറഞ്ഞവര്‍ അപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ടാകും. ചൈനയില്‍ 22 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കോവിഡ് വന്നവര്‍ വീട്ടിലേക്ക് മടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ മാത്രം അടിസ്ഥാനത്തിലാണ് ഈ പഠനം.