ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു, ഇതിപ്പോ വല്ലാത്ത ചതിയായിപ്പോയി: അഞ്ജു പാര്‍വതി

തിരുവനന്തപുരം . അരി കൊമ്പനാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം എവിടെയും ചർച്ച. അരി കൊമ്പന്റെ കഴുത്തിൽ സ്ഥാപിച്ചിരിക്കുന്ന റേഡിയോ കോളര്‍ വഴിയാണ് കൊമ്പന്റെ നീക്കങ്ങൾ വനം വകുപ്പ് അറിഞ്ഞു വരുന്നത്. ഇക്കാര്യത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചത് വനം വകുപ്പിന് വലിയ തവേദനയായിരിക്കുകയാണ് എന്നാണ് എഴുത്തുകാരി അഞ്ജു പാര്‍വതി പരിഹസിച്ചിരിക്കുന്നത്.

കുറച്ചു നാളുകളായി അരിക്കൊമ്പനും നാടുകടത്തലും ദൗത്യ സംഘവും എല്ലാം കൂടി അരങ്ങ് തകര്‍ക്കുകയാണ് ഉണ്ടായത്. അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി വരെ ഇടപെടും ചെയ്തിരുന്നു. ജനവാസ കേന്ദ്രത്തില്‍ ആന ഇറങ്ങി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ റിസര്‍വ് വനമേഖലയിലേയ്ക്ക് ആനയെ നാടുകടത്തുകയാണ് ഉണ്ടായത്.

മാത്രമല്ല കൊമ്പന്റെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുകയും ചെയ്തു. റേഡിയോ കോളര്‍റിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകള്‍ അനുസരിച്ച് അരിക്കൊമ്പന്റെ നീക്കങ്ങളും വനം വകുപ്പ് അറിഞ്ഞു വരുകയാണ്. ഈ സാഹചര്യത്തിൽ റേഡിയോ കോളര്‍ കേരള വനം വകുപ്പിന് വലിയ തലവേദനയായെന്നാണ് എഴുത്തുകാരി അഞ്ജു പാര്‍വതി പറയുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അവര്‍ ഹാസ്യരൂപേണ പറഞ്ഞിട്ടുള്ളത്.

അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു, ഇതിപ്പോ വല്ലാത്ത ചതിയായിപ്പോയെന്നാണ് അഞ്ജു പാര്‍വതി ഹാസ്യരൂപേനെ പറയുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ. ‘അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് എങ്കിലും കാച്ചാമായിരുന്നു ??????. ഇതിപ്പോ…തല്കാലം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വെള്ളം കുടിപ്പിച്ച തമിഴ്‌നാടിന് കേരളം കൊടുത്ത പണി എന്ന് കാച്ചാന്‍ ക്യാപ്സ്യൂള്‍ ഫാക്ടറികളോട് പറയൂ’.