ഗര്‍ഭിണിയായിരുന്നുവെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും വരെ പറഞ്ഞു, പക്ഷേ.. ഗോസിപ്പുകള്‍ക്ക് ഇലിയാനയുടെ മറുപടി

പലപ്പോഴും താരങ്ങളുമായി ബന്ധപ്പെട്ട പല ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. നടിമാരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് അധികവും ഇരകളാകുന്നത്. ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത നടിമാര്‍ ഇല്ലെന്ന് തന്നെ പറയാം. പ്രണയവും പ്ലാസ്റ്റിക് സര്‍ജറിയും ഒക്കെ ഇത്തരത്തില്‍ താരങ്ങളെ ബന്ധിപ്പിച്ച് പ്രചരിപ്പിക്കാറുണ്ട്.

ഇപ്പോള്‍ തന്നെ കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി ഇലിയാന ഡിക്രൂസ്. ആന്‍ഡ്രു നീബോണുമായി പ്രണയത്തിലായിരുന്ന സമയത്തായിരുന്നു നടിയെ കുറിച്ച് വലിയ ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇലിയാന ഗര്‍ഭിണിയായിരുന്നു എന്നായിരുന്നു അന്ന് പ്രചരിച്ചത്. ഇത് നിഷേധിച്ച് നടി തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്നെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തയെ കുറിച്ച് ഇലിയാന മനസ് തുറന്നിരിക്കുകയാണ്. ഞാന്‍ ഗര്‍ഭിണിയായിരുന്നുവെന്നും അബോര്‍ഷന്‍ ചെയ്തുവെന്നും ആരോ പറഞ്ഞു. ആളുകള്‍ എന്തൊക്കയോ ആണ് എഴുതി വിടുന്നത്. ഇതൊക്കെ ഇവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.- ഇലിയാന പറഞ്ഞു.

ഇലിയാന ഗര്‍ഭിണിയാണെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത് 2018ല്‍ ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ഗര്‍ഭിണിയല്ല എന്ന് നടി വ്യക്തമാക്കി ഈ ഗോസിപ്പുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്ന് പോലും ചിലര്‍ പറഞ്ഞു എന്ന് ഇലിയാന പറയുന്നു. ഒരിക്കലും താന്‍ അത്തരത്തിലൊന്നിന് ശ്രമിച്ചിട്ടില്ലെന്ന് നടി പറയുന്നു.