സംസ്ഥാനത്ത് അവയവ കച്ചവടം തകൃതി.

സംസ്ഥാനത്ത് അവയവ കച്ചവടം തകൃതി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ വൻ കച്ചവടം.ഇരയായ മണികണ്ഠൻ്റെ കഥ ഞെട്ടിക്കുന്നത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ അവയവ കച്ചവടം തകൃതി ; ഏറ്റവും ഒടുവിൽ ഇരയായത് പാലക്കാട്ടുകാരൻ മണികണ്ഠൻ

അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെത്തപ്പെടുന്ന സാധുക്കള്‍ അവയവ കച്ചവട ഇരകൾ. തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ അവയവങ്ങള്‍ സ്വകാര്യ ആശുപത്രി നീക്കം ചെയ്തത് അനധികൃതമായെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.പാലക്കാട് മീനാക്ഷിപുരം നെള്ളിമേട് സ്വദേശി പി.മണികണ്ഠന്റെ അവയവങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍ബന്ധിതമായിട്ടാണ് ആശുപത്രി അധികൃതർ സമ്മതപത്രം വാങ്ങുന്നത്.

ചികിത്സ ചിലവിനത്തിൽ 3 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കുക അല്ലെങ്കില്‍ അവയവദാനത്തിന് സമ്മതിക്കുക എന്നതായിരുന്നു ആശുപത്രി അധികൃതരുടെ സമീപനം. മണികണ്ഠനോടൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുച്ചാമിയുടെ ബന്ധുക്കളേയും ഇതേ മാഫിയ സമീപിച്ചിരുന്നതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ട്.മാത്രമല്ല കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് അവയവങ്ങള്‍ നീക്കിയത്. അവയവദാന ചട്ടങ്ങള്‍ ലംഘിക്കുകയും ആശുപത്രി ബില്ലിലെ പൊരുത്തക്കേടുകളും അന്വേഷണസംഘം കണ്ടെത്തി.ബന്ധുക്കളെ അവയവദാനത്തിനായി ബോധവത്ക്കക്കരിക്കുന്നതെന്ന പേരില്‍ സ്വകാര്യ ആശുപത്രി നല്‍കിയ വീഡിയോയും വ്യാജമാണെന്ന് കണ്ടെത്തി . ചികിത്സാ വിവരങ്ങളും മണികണ്ഠഠന്റ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് കണ്ടെത്തിയത്.ഇതിന് സമാനമായ സംഭവം 2017 ജനുവരിയില്‍ കൊല്ലം കരുനാഗപ്പള്ളിയിലും സംഭവിച്ചിരുന്നു. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച നിഥിനാ(20)യിരുന്നു അന്ന് എറണാകുളത്തെ ആശുപത്രി അധികൃതരുടെ ഇര.

അവയവക്കടത്തിനു പിന്നില്‍ നടക്കുന്നത് കോടികളുടെ ബിസിനസ്സ് ആണ് നടക്കുന്നത്. രോഗംബാധിച്ച്‌ പ്രവര്‍ത്തന രഹിതമായ ആന്തരാവയവങ്ങളുമായി ഉപകരണങ്ങളുടെയും മരുന്നിന്റെയും സഹായത്തോടെ കഴിയുന്ന കോടീശ്വരന്മാര്‍ക്കു വേണ്ടിയാണ് ഇത്തരത്തില്‍ പിടിച്ചുവാങ്ങുന്ന അവയവങ്ങളേറെയും ഉപയോഗിക്കുന്നത്.

https://youtu.be/lMaUlJLMwzI