
ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇല്യാന ആരാധകരെ അറിയിക്കുന്നത്. അതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരുന്നു. എന്നാല്‍ അവിവാഹിതയായ താരം ഇതുവരെ കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വെളിപ്പെടുത്തി യിട്ടില്ല. ഇല്യാനയോട് കുഞ്ഞിന്റെ അച്ഛൻ ആരെന്നാണ് ആരാധകർ ഒന്നടക്കം ഇപ്പോൾ ചോദിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രൂ നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നെങ്കിലും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഇതോടെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ചോദിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ എത്തുന്നത്. എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചോ മറ്റ് വിവരങ്ങളോ ഇല്യാന പങ്കുവച്ചിട്ടില്ല.
വിമര്‍ശകര്‍ക്കും ട്രോളന്മാര്‍ക്കും മറുപടിയുമായി നടി ഇല്യാന ഡിക്രൂസ് ഏതൊട്ടിയിരിക്കുകയാണ് ഇപ്പോൾ. തന്റെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇല്യാന ഇപ്പോള്‍. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വിവരം പങ്കുവച്ചപ്പോള്‍ ഇല്യാനയ്‌ക്കെതിരെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും എത്തുകയായിരുന്നു.