നവവധു പുരുഷനാണെന്ന് അറിഞ്ഞത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം

താന്‍ വിവാഹം കഴിച്ചത് പുരുഷനെയാണെന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണെന്ന് ഉഗാണ്ടന്‍ ഇമാം മുഹമ്മദ് മുതുംബ. ആര്‍ത്തവ സമയമാണെന്നു പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചതായും മുഹമ്മദ് മതുംബ പറഞ്ഞു.

അടുത്ത വീട്ടില്‍ നിന്നും വസ്ത്രവും ടിവിയും മോഷ്ടിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് പരിശോധന നടത്തുകയും തുടര്‍ന്ന് ഇയാള്‍ പുരുഷനാണന്ന് കണ്ടെത്തുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മതില്‍ ചാടിയാണ് അടുത്ത വീട്ടില്‍ നിന്നും വസ്ത്രവും ടിവിയും മോഷ്ടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇമാമും ഭാര്യയും സ്റ്റേഷനില്‍ ഹാജരായി.

പരമ്പരാഗത ഇസ്ലാമിക വസ്ത്രം ധരിച്ചാണ് ഇയാള്‍ ഇമാമിനൊപ്പം ഹാജരായത്. സാധാരണ ഒരു സ്ത്രീയായ പ്രതിയെ പരിശോധിക്കുംവിധമാണ് വനിത പൊലീസ് ഓഫീസര്‍ ഇമാമിന്റെ ഭാര്യയെ പരിശോധിച്ചതും അപ്പോഴാണ് അയാള്‍ സ്ത്രീയല്ല , മറിച്ച് പുരുഷനാണെന്ന് മനസിലായതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇമാമിന്റെ പണം തട്ടിയെടുക്കാനാണ് ഇത്തരത്തില്‍ വേഷം കെട്ടിയതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.

വിവാഹം കഴിക്കാന്‍ താന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്നതിനിടെയാണ് ഹിജാബ് ധരിച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടതെന്ന് ഇമാം പറയുന്നു. അങ്ങനെ തന്റെ വിവാഹാഭ്യര്‍ത്ഥന അവള്‍ സ്വീകരിക്കുകയായിരുന്നു. ശേഷം നിക്കാഹ് നടന്നു. എന്നാല്‍ സ്ത്രീധന തുക മുഴുവനായി നല്‍കാതെ ഞങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടാവരുതെന്ന് അവര്‍ പറഞ്ഞിരുന്നു എന്നും മുഹമ്മദ് മുതുംബ പറഞ്ഞു. ഡെയ്‌ലി നാഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.