ലോകനേതാക്കളെ അപമാനിച്ച് ഇമ്രാൻ ഖാൻ

ബിഷ്കെക് : ഷാങ്ഹായ് ഉച്ചകോടിയിൽ നയതന്ത്ര മര്യാദ ലംഘിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടെ ഇമ്രാൻ ഖാനെതിരെ കടുത്ത വിമർശനമുയരുന്നു.

കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങിലായിരുന്നു സംഭവം . ഹാളിലേക്ക് കടന്നുവരുന്ന രാഷ്ട്രത്തലവന്‍മാരെ സ്വാഗതം ചെയ്തുകൊണ്ട് എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഇമ്രാന്‍ ഖാന്‍ മാത്രം കസേരയില്‍ ഇരിക്കുകയായിരുന്നു . റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുചിൻ അടക്കമുള്ളവരായിരുന്നു ഹാളിലേക്ക് വന്നത്.

പിന്നീട് സംഘാടകർ പേര് വിളിച്ചപ്പോൾ എഴുന്നേറ്റ് നിന്നെങ്കിലും ഉടൻ തന്നെ ഇരിക്കുകയും ചെയ്തു . ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇസാഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഖാന്റെ നയതന്ത്ര ലംഘനം വ്യക്തമാകുന്നത് .