കരുതിയിരിക്കുക, കൊറോണ ഇന്ത്യയില്‍ സമൂഹവ്യാപനം തുടങ്ങി; എയിംസ് ഡോക്ടര്‍

ലോകം മുഴുവന്‍ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസ് ഇന്ത്യയുടെ സ്ഥിതിയും വഴളാക്കിയിട്ടുണ്ട്. സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് പ്രധാനമായും പടരുന്നത് .കൊറോണയെ തുരുത്താനുള്ള വഴിയായി ആരോഗ്യ പ്രവര്‍ത്തകരം സര്‍ക്കാരും പറയുന്നത് സാമൂഹിക അകലം പാലിക്കാനാണ്. ഇന്ത്യയിലും കൊറോണ സാമൂഹിക വ്യാപനം ആരംഭിച്ചെന്ന് ഡ​ല്‍​ഹി എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ര​ണ്‍​ദീ​പ് ഗു​ലേ​റി​യയുടെ മു​ന്ന​റി​യി​പ്പ്. മും​ബൈ പോ​ലു​ള്ള ചില പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​വേ​ഗമാണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാകുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്രാദേശിക തലത്തില്‍ രോ​ഗവ്യാപനം ഉണ്ടായിട്ടുണ്ട്. ഇത് പ്രാരംഭഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനായാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അതേസമയം രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ര​ണ്‍​ദീ​പ് ഗു​ലേ​റി​ വ്യ​ക്ത​മാ​ക്കി. വൈ​റ​സ് ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ജ്യം ഇ​തു​വ​രെ. എന്നാല്‍ രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ല്‍ കോവിഡ് ബാ​ധ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ആജ് തക്‌ റിപ്പോര്‍ട്ട് ചെയ്തു.

നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​നം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​ര്‍ ആ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. ഏ​പ്രി​ല്‍ 10ന് ​ശേ​ഷ​മേ സ​മൂ​ഹ​വ്യാ​പ​നം വ​ലി​യ ​തോ​തി​ല്‍ ഉ​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മാ​കൂ. ഇ​തി​ന് ശേ​ഷ​മേ ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

കോവിഡിന്റെ കാര്യത്തില്‍ രാജ്യത്തി​ന്റെ നിലവിലെ സ്​ഥിതി ആശങ്ക ഉയര്‍ത്തുന്നുണ്ട്​. പ്രത്യേക സ്​ഥലങ്ങളില്‍ കോവിഡ്​ ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി കൂടിവരുന്നു. ഇവരുടെ രോഗത്തി​ന്റെറ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ല. മുംബൈ അത്തരത്തില്‍ സമൂഹ വ്യാപനം തുടങ്ങിയ സ്​ഥലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വൈറസ്​ ഹോട്ട്​സ്​പോട്ടുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. അവിടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗവ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്​. ആ സ്​ഥലങ്ങളെക്കുറിച്ച്‌​ ഇനി ആശങ്ക വേണ്ട. രാജ്യത്തി​ന്റെറ ഭൂരിഭാഗം സ്​ഥലങ്ങളിലും വൈറസ്​ നിയന്ത്രണ വിധേയമാണ്​. എന്നാല്‍ ചില സ്​ഥലങ്ങളില്‍ സമൂഹവ്യാപനം നടന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.