ആദ്യമണിക്കൂറുകളില്‍ മാറി മറിഞ്ഞ് ലീഡ് നില, രാജസ്ഥാനലും, മധ്യപ്രദേശിലും ശക്തമായ പോരാട്ടം

ന്യൂഡല്‍ഹി. കോണ്‍ഗ്രസും ബിജെപിയും ഒരു പോലെ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന സെമി ഫൈനലായത് കൊണ്ട് തന്നെ ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ് ഫലം. ബിജെപിയും കോണ്‍ഗ്രസും ഏറെ പ്രതീക്ഷകളോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് നില മാറി മറിയുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തമായ മത്സരമാണ് നടക്കുന്നത്. ഛത്തീസ്ഘഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം തെലുങ്കാനയില്‍ കോണ്‍ഗ്രസ് മുന്നിലാണ്.