വര്‍ക്കലയില്‍ ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, പിന്നിൽ സംശയവും കുടുംബപ്രശ്‌നങ്ങളും

തിരുവനന്തപുരം : ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വര്‍ക്കല അയിരൂരില്‍ ആണ് സംഭവം. ചെമ്മരുത്തി അമ്പലത്തുംപിള്ള ലക്ഷംവീട് സ്വദേശി ലീല(45)യെയാണ് ഭര്‍ത്താവ് അശോകന്‍(59) ആക്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അശോകന്റെ സംശയവും കുടുംബപ്രശ്‌നങ്ങളുമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.