Home kerala വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം, ബൈക്ക് വാടകയ്ക്ക് നല്‍കിയയാള്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം, ബൈക്ക് വാടകയ്ക്ക് നല്‍കിയയാള്‍ അറസ്റ്റില്‍

മലപ്പുറം. ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബൈക്ക് വാടകയ്ക്ക് നല്‍കിയ വ്യക്തി അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ പഞ്ചാലി മുഹമ്മദ് അജ്‌നാസാണ് പിടിയിലായത്. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.

ഇയാള്‍ക്കെതിരെ പോലീസ് ഇന്നലെ തന്നെ കേസ് എടുത്തിരുന്നു. ജിപ്പ് ഡ്രൈവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച നടന്ന അപകടത്തില്‍ ഷിബിന്‍ രാജ് കൃഷ്ണ, എഎസ് യദു എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.