ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടി

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് അറിയിച്ചു.

ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു.

നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതനുസരിച്ച്‌ നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു