മങ്കി പോക്സ് : യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധിക്കാൻ യു.എ.ഇയോട് ഇന്ത്യ.

ന്യൂഡൽഹി. യു,​എ.ഇയിൽ നിന്നെത്തിയവരിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയരാക്കാൻ കേന്ദ്ര സർക്കാർ യു.എ.ഇയോട്. യാത്രക്കാരെ വിമാനത്താവളങ്ങളിൽ തന്നെ പരിശോധിക്കണമെന്നും റിപ്പോർട്ട് ഇന്ത്യക്ക് നൽകണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചതാണ് ഈ വിവരം. കഴിഞ്ഞദിവസം കേരളത്തിൽ മങ്കി പോക്സ് ബാധിച്ച തൃശൂർ സ്വദേശിയായ യുവാവ് യു.എ.ഇയിൽ നടന്ന പരിശോധനയിൽ പോസിറ്റീവായ വിവരം മറച്ചുവച്ചിരുന്നു.

നാട്ടിലെത്തിയ ശേഷം രോഗവിവരം മറച്ചുവയ്ക്കുകയും നിരവധിപേരുമായി ഇടപഴകുകയും ചെയ്യുകയും ഉണ്ടായി. യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം ഇപ്പോൾ അതിനാൽ നിരീക്ഷണത്തിലാണ്. മങ്കി പോക്സ് പ്രതിരോധത്തിൽ കേരളത്തിന് എല്ലാ സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.