ഇന്ത്യയെ മാറ്റി മറിക്കുന്ന തീരുമാനങ്ങൾ എല്ലാം അർദ്ധരാത്രികളിൽ, നോട്ട് നിരോധനം, മിന്നലാക്രമണങ്ങൾ, ജനതാ കർഫ്യൂ, ലോക്ക് ഡൗൺ പ്രഖ്യാപനം

ഒരു അർദ്ധരാത്രിയിലായിരുന്നു ഇന്ത്യ എന്ന സ്വതന്ത്ര രാജ്യം ജനിച്ച് വീണത്. രാത്രിയിൽ ജനിച്ച ഇന്ത്യക്ക് കഴിഞ്ഞ 6 വർഷമായി സുപ്രധാനമായ നീക്കങ്ങൾ വരുന്നതും അർദ്ധ രാത്രിയിൽ തന്നെ. നോട്ട് നിരോധനം, മിന്നലാക്രമണങ്ങൾ, കാശ്മീരിലെ നീക്കങ്ങൾ, ജനതാ കർഫ്യു, ലോക്ക് ഡൗൺ ആദ്യ പ്രഖ്യാപനം മുതൽ ഇപ്പോൾ ചൈനക്കെതിരെ നടത്തിയ സൂപ്പർ ഡിജിറ്റൽ യുദ്ധം വരെ

ചൈനക്കെതിരെ ഇന്ത്യക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നും ഒരു ചുക്കും ചെയ്യാൻ ആകില്ല എന്നും ഇന്നലെ വരെ പറഞ്ഞവർ ഇന്നിതാ മാളത്തിൽ ഒളിച്ചു. ഒറ്റ രാത്രി കൊണ്ട് ചൈനീസ് മാർകറ്റിലും, ചൈനയിലെ ആപ്പ് ഭീമന്മാരിലും എത്തേണ്ട സഹസ്ര കോടികളുടെ വരുമാനം ആണ്‌ ഇന്ത്യ ഇല്ലാതാക്കിയത്. ആപ്പുകളിലൂടെ ലോകത്ത് ചൈന ഏറ്റവും അധികം പണം വാരിയത് ഇന്ത്യയിൽ നിന്നായിരുന്നു. ആപ്പുകൾക്കുള്ളിൽ വരുന്ന പരസ്യം, പ്രമോഷൻ, ജനങ്ങളുടെ ഡാറ്റ വിവരങ്ങൾ ശേഖരിച്ച് അത് മാർകറ്റ് ചെയ്യൽ എല്ലാം ഈ കച്ചവടത്തിനു പിന്നിൽ ഉണ്ടായിരുന്നു

ഇതിന്റെ ഞെട്ടുന്ന കണക്ക് ഒന്നു നോക്കാം. 14 കോടിയാണ് ‘ലൈക്കീ’ ആപ്പിന്റെ ഡൗൺലോഡ്. യുസി ബ്രൗസർ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉൾപ്പെടെ 25 കോടിയിലേറെ.വിഡിയോ ഫയലുകൾ ഉൾപ്പെടെ കൈമാറാനുള്ള ആപ്പായ ഷെയറിറ്റിന് 10 കോടിയിലേറെയായിരുന്നു ഡൗൺലോഡ്.ടിക് ടോക്ക് 30 കോടിയിലേറെ ആളുകൾ ഉപയോഗിക്കുന്നു.ചുരുക്കത്തിൽ 100 കോടിയിലധികം വരും 59 ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ ഡൗൺ ലോഡിങ്ങ്. അപ്പോൾ തന്നെ ഇതിന്റെ മാർകറ്റിങ്ങ് എത്ര എന്ന് നോക്കുക. എല്ലാം ഒറ്റ രാത്രികൊണ്ട് ഇന്ത്യ കഴുത്തൊടിക്കൽ യുദ്ധ തന്ത്രം തന്നെ. ഇരുണ്ട് വെളുത്തപ്പോൾ ചൈനക്കാർ പോലും ഇപ്പോൾ ഞെട്ടി പോയി.

പണി വരാൻ ഇരിക്കുന്നതേ ഉള്ളു, ചൈനയെ പിടിച്ചു കുലുക്കും

ചൈന വൻ ശക്തിയായിരിക്കും. എന്നാൽ ചൈനയുടെ നാഡീ ഞരമ്പുകൾ തകർക്കാൻ ഇന്ത്യക്ക് സാധിക്കും. ഒരു തുള്ളി രക്തം വീഴ്ത്താതെ ദില്ലിക്ക് അതിനു കഴിവുണ്ട്. എന്നാൽ എപ്പോൾ അടുത്ത നീക്കം എന്ന് പറയാൻ ആകില്ല. അതും ഒരു രാത്രി തന്നെ ആയിരിക്കും എന്നുറപ്പ്. കാരണം നരേന്ദ്ര മോദി ഇന്ത്യയെ ഇളക്കി മറിക്കുന്ന തീരുമാനങ്ങളും പാക്കിസ്ഥാനും ചൈനക്കും പണി കൊടുക്കുന്നതും രാത്രി കാലത്ത് തന്നെ. ചൈനയുടെ പ്രധാന വിപണിയാണ്‌ ഇന്ത്യ. ആ വിപണിയിൽ ഇന്ത്യ കത്രിക വയ്ക്കും എന്നുറപ്പ്

ചൈനയിൽ നിന്നും ഉള്ള ഒരു സാധനവും ഇന്ത്യയിലേക്ക് കടത്താൻ ചിലപ്പോൾ നിലക്കുകൾ വന്നേക്കാം. ഇന്ത്യ ചൈനക്കെതിരെ ഉപരോധം പ്രഖ്യാപിച്ചാൽ ചൈനക്ക് ഉണ്ടാകുന്ന നഷ്ടം അവരുടെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം എന്നാണ്‌ മുമ്പ് വന്ന കണക്കുകൾ. ഇന്ത്യക്ക് 5 ശതമാനം ആയിരിക്കും എന്നും പറയുന്നു. എന്നാൽ ഈ കണക്ക് തെറ്റാണ്‌ എന്നും ചൈനീസ് ചാരന്മാരും, ചൈനാ ബുദ്ധികേന്ദ്രങ്ങളും ഇത്തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിപ്പിക്കുകയായിരുന്നു എന്നും പറയുന്നു. ചൈനക്ക് തന്നെ ആയിരിക്കും നാശം എന്നാണ്‌ പുറത്തു വരുന്ന വാർത്തകൾ. മാത്രമല്ല ചൈനക്ക് ശേഷം ലോകത്ത് കുറഞ്ഞ് ചിലവിൽ തൊഴിലും ഉല്പാദനവും ഇന്ത്യൽ മാത്രമേ ഉള്ളു. ബംഗ്ളാദേശും ശ്രീലങ്കയും മറ്റും ഉണ്ട് എങ്കിലും ഇവർക്ക് ഉല്പാദന ശ്രംഖലയില്ല. കൊറോണക്ക് ശേഷം ലോകത്തിന്റെ ഉല്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നതോടെ ചൈനാ ഉപരോധത്തിലെ നഷ്ടം നികത്താനും സാധിക്കും