5 ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈന്യം വധിച്ചു, ആക്രമണം ചൈനീസ് പട്ടാളക്കാരെ തുരത്തിയപ്പോൾ

5 ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈന്യം വധിച്ചു, ആക്രമണം ചൈനീസ് പട്ടാളക്കാരെ തുരത്തിയപ്പോൾ.5 ചൈനീസ് പട്ടാളക്കാരെ ഇന്ത്യ വധിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. അതായത് ഇന്ത്യ കടുത്ത പോരാട്ടം തന്നെ ചൈനക്കെതിരെ നടത്തി എന്നതിനു ഇത് തെളിവാണ്‌.

രൂക്ഷമായ കല്ലേറിൽ തുടങ്ങിയ ആക്രമണം പിന്നീട് വെടിവയ്പ്പിൽ എത്തുകയായിരുന്നു. ഇന്ത്യൻ കേണലിനും 2 ജവാന്മാർക്കും ചൈന അതിർത്തിയിൽ ജീവൻ നഷ്ടമായത് ചൈനയെ ഇന്ത്യൻ ഭൂമിയിൽ നിന്നും തുരത്തുന്നതിനിടെ. രാജ്യത്തിന്റെ ഭൂമി കാക്കുവാനുള്ള ധീരമായ പോരാട്ടത്തിനൊടുവിൽ വെടി ഉതിർത്ത ശേഷം ചൈനീസ് സൈന്യം ഓടി മറയുകയായിരുന്നു എന്നും വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം എതിർത്തില്ല എങ്കിൽ അതിർത്തിയിലെ ഓരോ മീറ്ററും മെല്ലെ കയറി കൈവശപ്പെടുത്തുക എന്ന ഇന്ത്യ ചൈന യുദ്ധ കാലത്തേ പഴയ നീക്കമാണ്‌ ജീവൻ ബലി നല്കി ഇന്ത്യൻ സൈന്യം തകർത്തത്.

ഇന്ത്യൻ കേണൽ മുന്നിൽ നിന്ന് ഇന്ത്യൻ സംഘത്തേ നയിക്കവേയാണ്‌ ചൈനീസ് പട്ടാളത്തിന്റെ വെടിയേറ്റ്മരിച്ചത്. 2 ഇന്ത്യൻ ജവാന്മാർക്കും വീര മൃത്യ ഉണ്ടായി. അതിർത്തിയിൽ ആഴ്ചകളോളം പിരിമുറുക്കം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇരുവിഭാഗങ്ങളിലെയും മുതിർന്ന സൈനിക പ്രതിനിധികൾ നിലവിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കരയിൽ നിന്നും കൈകൊണ്ട് നടത്തിയ പോരാട്ടത്തിലാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ചൈനീസ് ഭാഗത്ത് നിന്നും നിറയൊഴിക്കുകയാണ്‌ ഉണ്ടായത്. ഇന്ത്യ അതിർത്തി കടന്നതായും ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ബീജിംഗ് ആരോപിച്ചതായി വാർത്താ ഏജൻസി ഏജൻസ് ഫ്രാൻസ് പ്രസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ലഡാക്ക് പ്രദേശത്തെ ഗാൽവാൻ താഴ്‌വര, പിപി -15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് ചൈന നേരത്തേ തന്നെ സൈന്യത്തെ പിൻവലിച്ചിരുന്നു. തുടർന്ന് ഇന്ത്യ തങ്ങളുടെ സൈന്യത്തേ ഇവിടെ വ്യന്യസിക്കുകയായിരുന്നു.പ്രദേശത്ത് റോഡുകൾ, എയർ സ്ട്രിപ്പുകൾ എന്നിവ ഇന്ത്യ നിർമ്മിക്കുന്നൂണ്ട്. ഇതിൽ ചൈന അസ്വസ്ഥരാണെന്ന് റിപ്പോർട്ട്

1975നു ശേഷം ഇതാദ്യമായാണ്‌ ഇന്ത്യ ചൈന അതിർത്തിയിൽ പട്ടാളക്കാരുടെ രക്തം വീഴുന്നത്. അന്നും ഇന്ത്യൻ ഭൂപ്രദേശത്ത് ക്യാമ്പ് ചെയ്ത ഇന്ത്യൻ പട്ടാളക്കാരെ ചൈന ആക്രമിക്കുകയയിരുന്നു. 1975 ന് ശേഷം അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഒരു ഇന്ത്യൻ പട്രോളിംഗ് സംഘത്തേ ചൈനീസ് പട്ടാളം അപ്തിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ കല്ലേറുകൾക്ക് ശേഷം ചൈനീസ് പട്ടാളക്കാർക്ക് പരികേറ്റപ്പോഴാണ്‌ ചൈനീസ് ഭാഗത്ത് നിന്നും വെടി ഉതിർത്തത് എന്നും പറയുന്നു

ഏകപക്ഷീയമായ നടപടികളെടുക്കരുതെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നതായും ഏജൻസ് ഫ്രാൻസ് പറയുന്നു. എന്നാൽ ഇന്ത്യൻ ഭാഗത്ത് നിന്നും ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ മണ്ണിൽ നിന്നും ഓടിക്കുന്നതിനിടയിലാണ്‌ ആക്രമണം ഉണ്ടായത് എന്നാണ്‌ വിലയിരുത്തൽ. ഇന്ത്യയുടെ അതിർത്തിക്കുള്ളിലേക്ക് 60 ചതുരശ്ര കിലോമീറ്റർ വരെ ചൈന കടന്നു കയറിയിരുന്നു. 4 ദിവസം മുമ്പ് അവിടെ നിന്നും സേബയേ പിൻ വലിക്കാൻ ചൈന തയ്യാറെന്ന് അറിയിച്ചിരുന്നു. എന്നാൽ രണ്ടടി മുന്നോട്ട് വയ്ക്കുന്ന ചുവടുകൾ സമാധാന ചർച്ചയിൽ ഒരടി പുറകോട്ട് വയ്ക്കുക എന്ന തന്ത്രമായിരുന്നു ചൈന സ്വീകരിച്ചത്. 60ഓളം കിലോമീറ്റർ കൈയ്യേറിയ ചൈന പകുതി ഭാഗത്ത് നിന്നും ഒഴിഞ്ഞ് പോകാൻ തയ്യാറായില്ല. ചൈന കൈയ്യേറിയ പ്രദേശത്ത് ഇന്ത്യൻ ജവാന്മാർ പട്രോളിങ്ങ് നടത്തിയതാണ്‌ ചൈനയുടെ പ്രകോപനത്തിനു കാരണം. വെടി ഉതിർത്ത ശേഷം ചൈനീസ് പട്ടാളക്കാർ അവിടം വിട്ട് പോവുകയും അവരുടെ അതിർത്തിക്ക് ഉല്ലീലേക്ക് മടങ്ങുകയും ആയിരുന്നു എന്നും റിപോർട്ടുകൾ പുറത്ത് വരുന്നു

കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് ത്സോ, ഗാൽവാൻ വാലി, ഡെംചോക്ക് ലത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ഇന്ത്യ ചൈനിസ് പട്ടാളത്തേ ആഴ്ച്ചകളായി തടഞ്ഞിരിക്കുകയായിരുന്നു. കാരണം ചൈന കൂടുതൽ ഇന്ത്യൻ ഭൂമിയിലേക്ക് കൈയ്യേറാനായി ഒരുങ്ങി നില്ക്കുകയാണ്‌. വലിയ ഒരു കൂട്ടം ചൈനീസ് സൈനികർ ഇന്ത്യൻ നിയന്ത്രണ രേഖയുടെ യഥാർത്ഥ ഭാഗത്തേക്കോ പാങ്കോംഗ് ത്സോ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ യഥാർത്ഥ അതിർത്തിയിലേക്കോ അതിക്രമിച്ചു കയറുകയും ചെയ്തിരുന്നു. ആഴ്ചകളോളം മുഖാമുഖം പങ്കെടുത്തതിന് ശേഷം ഇരുവശത്തുനിന്നും പട്രോളിംഗ് സൈനികർ പാങ്കോംഗ് തടാകത്തിന്റെ തീരത്ത് ഒടുവിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. ഇന്ത്യൻ ഭൂ വിഭാഗമാണിവിടം. ചൈന അതിക്രമിച്ച് കയറിയതാണ്‌.