മോദിക്ക് സുവർണ തിളക്കം, വിദേശ സാമ്പത്തിക നയങ്ങൾക്ക് ആഗോള പ്രശംസ നേടി ഇന്ത്യ

ന്യൂഡൽഹി. ഇന്ത്യയുടെ വിദേശ സാമ്പത്തിക നയങ്ങൾക്ക് ആഗോള പ്രശംസ നേടി രാജ്യം. യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയ്‌ക്ക് പ്രശംസ ലഭിച്ചത്. യുക്രെയിൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുൾപ്പെടെ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്ത് കാഴ്ചവച്ച പ്രവർത്തനങ്ങളെ പ്രശംസിക്കുകയുണ്ടായി.

ഫ്രാൻസിന്റെ മാക്രോണാണ് സമ്മേളനത്തിൽ ഇന്ത്യയെ ആദ്യം പ്രശംസിച്ചത്. യുദ്ധങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ എടുത്ത് കാട്ടിയാണ് മാക്രോൺ ഇന്ത്യയെ പ്രശംസ അറിയിച്ചത്. തുടർന്ന് ഫ്രാൻസ്, ജമൈക്ക, പോർച്ചുഗൽ എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നേട്ടങ്ങളെ അംഗീകരിച്ച് രംഗത്തെത്തുകയായിരുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഭാവിയിൽ ഇന്ത്യ വിജയം കൈവരിക്കും. യുവ തലമുറയാണ് ഇന്ത്യയിൽ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ കൊണ്ട് വരും. ‘നിങ്ങൾ രാജ്യം പരിഷ്‌കരിക്കുമ്പോൾ ലോകം മാറുന്നതിന് അത് വഴിവയ്‌ക്കുമെന്നാണ്’ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.

കൗൺസിലിൽ സ്ഥിരാംഗത്വത്തിനുള്ള സ്ഥാനാർത്ഥിയായായാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയെ കാണുന്നതെന്ന് യുഎൻജിഎ സെഷനെ അഭിസംബോധന ചെയ്ത് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. കൊറോണ മഹാമാരി കാലത്ത് ഇന്ത്യ വിദേശ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിന് ജമൈക്ക വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. മഹാമാരിക്കാലത്ത് വാക്‌സിനുകൾ നൽകിയ ഇന്ത്യൻ സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും കിംഗ്സ്റ്റണിന് എന്നും നന്ദി ഉണ്ടാകും. ഇന്ത്യ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.