കുവൈത്ത് ഇന്ത്യ സൗഹൃദം വിപുലപ്പെടുത്തും

കുവൈത്ത് ഇന്ത്യ സൗഹൃദം വിപുലപ്പെടുത്തും. തൊഴിൽ സാമൂഹിക വകുപ്പ് മന്ത്രി ഇന്ത്യ സന്ദർശിക്കും.

ബലിപെരുന്നാളിനുശേഷമാകും മന്ത്രിയും പ്രതിനിധി സംഘവും ഇൻഡിയിലെത്തുക.ഗാർഹികതൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച തുടർചർച്ചകൾ പൂർത്തിയാക്കി കരാറിൽ ഒപ്പുവെക്കുകയാണ് ലക്ഷ്യം.ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലും മന്ത്രി സന്ദർശനം നടത്തും.
ഗാർഹിക തൊഴിലാളികൾക്കു നൽകേണ്ട ശമ്പളത്തെ കൂടാതെ മറ്റു അനുകൂല്യങ്ങളെക്കുറിച്ചും ഓരോ രാജ്യത്തെയും അധികൃതരുമായി വിശദമായ ചർച്ചകൾക്ക്ശേഷം കരാറിൽ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.അതേസമയം വിദേശികളായ പുരുഷ തൊഴിലാളികൾക്കായി കുവൈറ്റിൽ പ്രത്യേക അഭയകേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ മനുഷ്യക്കച്ചവടത്തെ കർശനമായി പ്രതിരോധിക്കുമെന്നും ശക്തമായ നടപടികളാണ് ഇതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/tqsxQUdwhXc