ചൈനീസ് ചാരകണ്ണുകൾക്ക് നേർ ഇന്ത്യ റാഫേലുകൾ നിരത്തി.

ചൈനീസ് ചാരകണ്ണുകളുമായി ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് ചൈനാ ചാരകപ്പലിന്റെ വരവോടെ തമിഴ്നാട്ടിലേ ഐഎഎഫിന്റെ സുലൂർ ബേസിൽ തന്ത്രപരമായി നിർണായകമായ നീക്കമാണ്‌ റാഫേൽ യുദ്ധ വിമാനങ്ങൾ എത്തിച്ച് ഇന്ത്യ നടത്തിയിരിക്കുന്നത്. ചൈനാ ചാര കപ്പൽ ശ്രീലങ്കയുടെ ഹമ്പന്‍ ടോട്ട തുറമുഖത്ത് താവളമാക്കുമ്പോൾ ഇന്ത്യ പ്രതിരോധം ഒരുക്കുകയാണ് എന്ന് തന്നെ പറയാം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ യുദ്ധ വിമാനങ്ങളായ റാഫേൽ ജെറ്റുകൾ ആണ് തമിഴ്നാട്ടിലേ ഐഎഎഫിന്റെ സുലൂർ ബേസിൽ ഇന്ത്യ എത്തിച്ചിരിക്കുന്നത്. റാഫേൽ ജെറ്റുകൾ ഫ്രാൻസുമായി ചേർന്നുള്ള സൈനീക അഭ്യാസത്തിനെന്നാണ്‌ ഇന്ത്യ പറയുന്നുണ്ടെങ്കിലും ചൈനയുടെ ശ്രീലങ്കൻ തീരത്തുള്ള യുവാന്‍ വാങ് 5 എന്ന ചാരക്കപ്പൽ തന്നെയാണ്‌ ഇന്ത്യയുടെ ലക്ഷ്യം.

ശ്രീലങ്കയിലെ ചൈനീസ് ചാരക്കപ്പലിൽ നിന്നും തമിഴ്നാട് അതിർത്തിയിലേക്കുള്ള ദൂരം വെറും 1000 കിലോമീറ്ററിൽ താഴെ മാത്രമാണ്‌. കേരളത്തിലേക്കുള്ള ദൂരമാകട്ടേ 1600 കിലോമീറ്റർ പരിധിക്കുള്ളിലും. ഇന്ത്യയുടെ ഈ ഭാഗങ്ങളിൽ സൈനീക നീക്കത്തിന്റെ ട്രാക്ക് ക്രമീകരണങ്ങൾക്കായി ശ്രീലങ്ക യുവാന്‍ വാങ് 5 എന്ന ചാര കപ്പൽ ഉപയോഗിക്കും എന്ന് സംശയം ആണ് ഉള്ളത്. ഭാരതത്തിന്റെ അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഭീഷണി ഇല്ലാത്ത പൊതുവേ സമാധാന മേഖലയാണ്‌ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര തുടങ്ങിയ ഭാഗങ്ങൾ. ഇവിടെ അശാന്തി വിതയ്ക്കുകയും മിസൈൽ ട്രാക്ക് ചെയ്യുകയും ചൈനയുടെ ലക്ഷ്യമാണ്‌.

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് അടുക്കുമ്പോൾ തന്നെയാണ്‌ തമിഴ്നാട്ടിലേക്ക് ഇന്ത്യയുടെ റഫേൽ പോർ വിമാനങ്ങൾ തമിഴ്നാട്ടിൽ സ്റ്റോപ്പ് ഓവർ നറ്റത്തിയതും. ചൈനീസ് ചാരകപ്പലിനു തക്ക മറുപടി തന്നെയാണ്‌ ഇന്ത്യതമിഴ്നാട്ടിൽ പൊടുന്നനേ സജ്ജമാക്കി നിർത്തിയ റാഫാൽ വിമാനങ്ങൾ. ആണവ പോർമുനകൾ ഘടിപ്പിക്കാൻ ശേഷിയുള്ള റഫാൽ വിമാനങ്ങൾ 3 എണ്ണമാണ്‌ തമിഴ്നാട്ടിലേ തന്ത്ര പ്രധാനമായ മിലിട്ടറിയുടെ ഐഎഎഫിന്റെ സുലൂർ ബേസിൽ ഉള്ളത് എന്നതും ഇക്കാര്യത്തിൽ ശ്രദ്ധേയമാവുന്നു.

ഫ്രാൻസിന്റെ സഹകരണത്തോടെ പസഫിക് സമുദ്രത്തിൽ ഇന്ത്യ മിലിട്ടറി വ്യന്യാസവും സൈനീക ഓപ്പറേഷന്റെ ഭാഗമായുള്ള നടപടികളും തുടരുകയാണ്‌. ഇതിന്റെ ഭാഗമായി കൂടുതൽ വിമാനങ്ങൾ തമിഴ്നാട് പരിധിയിലേക്ക് വ്യോമസേന എത്തിക്കും എന്നും സൂചനയുണ്ട്.

ചൈനയിലെ ജിയാങ്ങിൽ നിന്നും ജൂലൈ 13 നാണ് യുവാന്‍ വാങ് 5 ചാര കപ്പൽ യാത്ര തുടങ്ങുന്നത്. ഉപഗ്രഹ സിഗ്നലുകൾ തകരാറിലാക്കാനും ഉപഗ്രഹങ്ങളേ നിരീക്ഷിക്കാനും ഈ ചാര കപ്പലിനു സാധിക്കും എന്നാണ്‌ വിലയിരുത്തൽ. മിസൈൽ ട്രാക്കിങ്ങ് ഇന്ത്യയുടെ ശ്രീലങ്കയോട് ചേർന്ന് ഭാഗത്ത് ഈ കപ്പൽ നടത്തിയാൽ ഭാവിയിൽ യുദ്ധം ഉണ്ടായാൽ അത് ഇന്ത്യക്ക് ദോഷം ചെയ്യും. ഇപ്പോൾ നടത്തുന്ന മിസൈൽ ട്രാക്കിങ്ങ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ശ്രീലങ്കയ്ക്ക് ഇന്ത്യക്കെത്രായും ഇന്ത്യൻ നഗരങ്ങൾക്ക് എതിരായും ഉപയോഗപ്പെടുത്താം.ചക്രവാളത്തിനപ്പുറം എത്തിപ്പിടിക്കുന്ന ചാരക്കണ്ണുകളുമായി സമുദ്രത്തിന്റെ ആഴങ്ങള്‍ താണ്ടി ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് പുറപ്പെട്ട ചൈനീസ് റിസര്‍ച്ച് ആന്‍ഡ് സര്‍വേ കപ്പല്‍ ദുരൂഹതകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

മാരിടൈം ഓപ്പണ്‍ സോഴ്സ് ഡാറ്റ അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ‘ചാര’ കപ്പല്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും അതിന്റെ ട്രാക്ക് മാറ്റി യാത്ര തുടരുകയാണ്. നിശ്ചയിച്ച റൂട്ടിലൂടെയല്ല കപ്പൽ യാത്ര ചെയ്യുന്നത്. ദിശകൾ പെട്ടെന്ന് മാറ്റുന്നു. ഇന്ത്യയുടെ ട്രാക്കിങ്ങിലും നിരീക്ഷണത്തിലും പെടാതിരിക്കാനാണിത്.ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവാന്‍ വാങ് 5 ന്റെ ഡോക്കിംഗ് മാറ്റിവച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചൈനീസ് സ്റ്റേറ്റ് അഫിലിയേറ്റഡ് പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് പറയുന്നതനുസരിച്ച്, ‘ഇന്ധനത്തിനും ചരക്കു നിറയ്ക്കുന്നതിനുമായി‘ കപ്പല്‍ ശ്രീലങ്കയിലേക്ക് നീങ്ങുകയായിരുന്നു,ഓഗസ്റ്റ് – സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് ബഹിരാകാശ ട്രാക്കിംഗ്, ഉപഗ്രഹ നിയന്ത്രണം, ഗവേഷണ ട്രാക്കിംഗ് എന്നിവ നടത്തുക എന്നതാണ് കപ്പലിന്റെ ഉദ്ദേശ്യം. ചൈനയുടെ ചാരക്കപ്പലിനെ കുറിച്ച് ഏറെയൊന്നും ആര്‍ക്കും അറിയില്ല. അവര്‍ വെളിപ്പെടുത്തിയിട്ടുമില്ല.

എന്തായാലും ഇപ്പോൾ ഇന്ത്യ തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ പ്രതിരോധമാണ്‌ പുറത്ത് വരുന്നത്. ഓഗസ്റ്റ് 10, 11 തീയതികളിൽ ആണ്‌ തമിഴ്നാട്ടിൽ റാഫേൽ വിമാനങ്ങൾ സ്റ്റോപ്പ് ഓവർ നടത്തിയിരിക്കുന്നത്. എയർഫോഴ്‌സ് സ്‌റ്റേഷനായ സുലൂരിൽ ഒരു സാങ്കേതിക സ്റ്റോപ്പ് ഓവറിനായി ഫ്രഞ്ച് സംഘം ആതിഥേയത്വം വഹിച്ചതായി സൈനീക വൃത്തങ്ങളിൽ നിന്നും അറിയുന്നുണ്ട്.