നേപ്പാൾ പൗരന്മാർക്ക് സാധനം വില്ക്കില്ല, പഞ്ഞം കിടക്കട്ടേ, അതിർത്തിയിൽ നിന്നും ഇന്ത്യൻ വ്യാപാരികൾ

എം.കെ ഷാജി/ ദില്ലി/ KARMA NEWS EXCLUSIVE 

നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാരിനു  ഇന്ത്യൻ പൗരന്മാരുടെ മാരകമായ പ്രയോഗം. ഇന്ത്യൻ ഭൂമിയിൽ കയറി നേപ്പാളിന്റേതെന്ന് പറഞ്ഞ് ഭൂപടം വരച്ച നേപ്പാളിലെ പൗരന്മാർക്ക് ഇനി ഇന്ത്യൻ സാധനങ്ങൾ വില്ക്കില്ല എന്ന് ഇന്ത്യാ നേപ്പാൾ അതിർത്തിയിലെ വ്യാപാരികൾ തീരുമാനിച്ചു. അവർ പട്ടിണി കിടക്കണം. പാഠം പഠിക്കണം. ചൈനക്കൊപ്പം കൂടി ഇന്ത്യയെ ചതിച്ചാൽ നേപ്പാളിന്റെ പൗരന്മാരെ പട്ടിണിക്കിടാൻ ഞങ്ങൾക്കറിയാം എന്നും ഇന്ത്യാ നേപ്പാൾ അതിർത്തിയിലെ ഇന്ത്യൻ കച്ചവടക്കാർ വ്യക്തമാക്കി

ജാനകി മരിച്ചിട്ടില്ല, ചെറിയൊരു ഓപ്പറേഷൻ മാത്രമാണ് നടത്തിയത്, വ്യാജ വാർത്ത

ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സിലിഗുരിക്ക് സമീപമുള്ള പാനിറ്റങ്കി പട്ടണത്തിലെ വ്യാപാരികളാണ്‌ ഇന്ത്യയിലെ 140കോടി ജനങ്ങൾക്കും അഭിമാനം ഉണ്ടാക്കുന്ന തീരുമാനം എടുത്തത്. ലാഭം ഇത്തിരി കുറഞ്ഞാലും നേപ്പാളികൾക്ക് സാധനങ്ങൾ വിറ്റ് ആ കാശ് ഇനി വേണ്ടാ എന്ന് ഇവിടുത്തേ കച്ചവടന്നാരുടെ നേതാവായ സിഗായൻ വ്യക്തമാക്കി. ഭൂപടത്തിൽ നേപ്പാൾ മാറ്റം വരുത്തിയത് പേന കൊണ്ട് മാത്രമാണ്‌. ഇന്ത്യൻ മണ്ണിലും ഇ അതിർത്തി കടക്കാനും ഒരു കാലത്തും നേപ്പാളിനാവില്ല. ഞങ്ങളുടെ ചങ്കിലാണ്‌ നേപ്പാൾ പേന കൊണ്ട് ഭൂപടം തിരുത്തിയപ്പോൾ മുറിവേറ്റത് എന്നും അതിർത്തിയിലെ ഇന്ത്യക്കാർ പറഞ്ഞു

നേപ്പാളി പൗരന്മാർക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങളൊന്നും വിൽക്കേണ്ടെന്ന് തീരുമാനിച്ചതിൽ ഒരു മാറ്റവും ഇല്ലെന്നും അവർ നേപ്പാളിൽ പോയി ഭക്ഷണം വാങ്ങി കഴിക്കട്ടേ എന്നും വ്യാപാരികൾ പറഞ്ഞു. 1,210 ഷോപ്പുകളുടെ പരമോന്നത സ്ഥാപനമായ പാനിതങ്കി ബാബോസായി സമിതി യാണ്‌ നേപ്പാളിനു ഉപരോധം പ്രഖ്യാപിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവ സ്വന്തമാക്കാനുള്ള ഭൂപടത്തിൽ ഭേദഗതി വരുത്തിയ നേപ്പാളിന്റെ നടപടിയെ അപലപിച്ചു, ഒരു ബിസിനസും ഇനി നേപ്പാളുമായി ഇല്ല എന്നും സമിതി വ്യക്തമാക്കി.

എന്നാൽ ഇന്ത്യൻ കച്ചവടക്കാരുടെ നിലപാടിനെ നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാർ വിമർശിച്ചു.തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന് നേപ്പാൾ പ്രധാനമന്ത്രി ഒലി കുറ്റപ്പെടുത്തി. നേപ്പാൾ അതിർത്തിയിലെ ഇന്ത്യൻ വ്യാപാരികൾ നേപ്പാളിനെതിരെ വലിയ പ്രതിരോധമാണുയർത്തുന്നത്. ഞങ്ങൾ എല്ലാം നേപ്പാളിലേക്ക് അയയ്ക്കുകയും വർഷങ്ങളായി അവരെ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ, നേപ്പാളി സർക്കാർ ഇന്ത്യയുടെ പ്രദേശങ്ങൾ അവരുടെ ഭൂപടത്തിൽ കാണിച്ചു. അതിനാൽ, ഞങ്ങൾ അവരുമായി ബിസിനസ്സ് ചെയ്യില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു,“ പാനിതങ്കി ബാബോസായി സമിതി സെക്രട്ടറി ദീപക് ചക്രവർത്തി തുറന്നടിച്ച് പറഞ്ഞു.ഇന്ത്യയുടെ പ്രദേശങ്ങൾ നേപ്പാൾ ഭൂപടത്തിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഞങ്ങൾ അവർക്ക് ഒന്നും അയയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഞങ്ങൾ ഇന്ത്യയെ ഒന്നാമതെത്തിക്കുകയാണ്, ഇപ്പോൾ നേപ്പാളിനെ തോല്പ്പിച്ചാൽ ഞങ്ങൾക്ക് പിന്നീടും ബിസിനസ്സ് നടത്താം. എന്നാൽ നേപ്പാളിനു കീഴടങ്ങിയാൽ നാളെ ഞങ്ങൾക്ക് ബിസിനസ് ചെയ്യാൻ സാധിക്കില്ല. നേപ്പാൾ ഭൂപടം തിരുത്തുന്നത് വരെ നേപ്പാളിലേക്കുള്ള ചരക്ക് കയറ്റുമതി ഞങ്ങൾ നിർത്തുകയാണ്‌ എന്നും ഇന്ത്യൻ വ്യാപാരികൾ തുറന്നടിച്ചു. മൂന്ന് പ്രധാന ഇന്ത്യൻ മേഖലകളെ ഭൂപടത്തിൽ ഉൾപ്പെടുത്തി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം നേപ്പാൾ പരിഷ്കരിച്ചത് ജൂൺ 18നായിരുന്നു. ഇതിനായി ഭരണഘടനാ ഭേതഗതി പോലും നേപ്പാൾ കൊണ്ടുവന്നു. എന്താണെങ്കിലും ഇപ്പോൾ നേപ്പാളിനെ പാഠം പഠിപ്പിക്കാനും നേപ്പാൾ പൗരന്മാർക്ക് സാധനങ്ങൾ നല്കുന്നതും ഇന്ത്യൻ അതിർത്തിയിൽ നിർത്തിയിരിക്കുകയാണ്‌. 3 കോടിക്കടുത്ത് ജന സംഖ്യയുള്ള നേപ്പാളിലേ 70 ലക്ഷം പൗരന്മാരും ഇന്ത്യയിൽ ആണുള്ളത്. ജീവിക്കുന്നതും ജോലി ചെയ്യുന്നതും ഇന്ത്യയിലാണ്‌. നേപ്പാളി പൗരന്മാർക്ക് റയി വേ യിലും, കേന്ദ്ര സർക്കാർ സർവീസിലും, സൈന്യത്തിലും വരെ സംവരണം നല്കിയായിരുന്നു ഇന്ത്യ അവരെ പരിപാലിച്ചത്. എന്നിട്ടാണ്‌ ഇന്ത്യക്ക് ഒരാപത്ത് വന്നപ്പോൾ ചൈനയുടെ കൂടെ നിന്ന് ഇന്ത്യയെ ചതിച്ചതും