ചൈനയേ വിറപ്പിച്ച് ലഡാക്ക് അതിർത്തിയിൽ ഇന്ത്യാ- യു.എസ് പട

ചൈനയെ വിറപ്പിച്ച് അതിർത്തിയിൽ ഇന്ത്യൻ സൈനീക അഭ്യാസം തുടങ്ങി. സൈനീക അഭ്യാസം ഉടൻ നിർത്തണം എന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. ഉത്തരാഖണ്ഡിലെ അതിർത്തിയിലാണ്‌ ഇന്ത്യാ- യു എസ് സൈനീക അഭ്യാസം നടക്കുന്നത്. എന്തുകൊണ്ട് ഇത് ചൈനയുടെ അതിർത്തിയിൽ സംഘടിപ്പിച്ചു എന്ന ചൈനയുടെ ചോദ്യത്തിനു ഇന്ത്യയുടെ ഏത് ഭാഗത്ത് സൈനീക പ്രകടനം നടത്തണം എന്ന് ഇന്ത്യയാണ്‌ തീരുമാനിക്കുക എന്ന് ഇന്ത്യൻ പ്രതിരോധ വകുപ്പ് തിരിച്ചടിച്ചു. തുടർന്ന് ഇന്ത്യ-യുഎസ് സൈനികാഭ്യാസം അതിർത്തി സമാധാനത്തിനായുള്ള ചൈന-ഇന്ത്യ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന വാദവുമായി ചൈൻബ രംഗത്ത് വന്നു. ഇതിനെയും ഇന്ത്യ തള്ളി കളഞ്ഞിരിക്കുകയാണ്‌. ചൈന ഇന്ത്യൻ അതിർത്തിയിൽ മുൻ കാലത്ത് നടത്തിയ ഉടമ്പടി ലംഘനങ്ങൾ സ്വയം ആലോചിച്ച് നോക്കണം എന്ന് ഇന്ത്യ തിരിച്ചടിച്ചു.കിഴക്കൻ ലഡാക്കിൽ.

ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ ലൈനിനു സമീപം നടത്തുന്ന ഇന്ത്യയുടെ സൈനീക അഭ്യാസം വിലക്കാൻ ചൈനക്ക് വീറ്റോ പവർ ഒന്നും ഇല്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. അഭ്യാസം ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമമായും ചൈന കാണുന്നു. ആരുമായി സൈനികാഭ്യാസം നടത്തണമെന്ന് ഇന്ത്യയാണ്‌ തീരുമാനിക്കുന്നത്. അത് ചൈനയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. സൈനീക അഭ്യാസം നടത്തുന്ന കാര്യത്തിൽ ഇന്ത്യ ഒരു മൂന്നാം രാജ്യത്തിനും “വീറ്റോ” നൽകിയിട്ടില്ല. ഈ അഭ്യാസത്തിന് ഉഭയകക്ഷി കരാറുകളുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചൈനയുടെ ഭാഗത്തുനിന്നാണ് 1993-ലെയും 1996-ലെയും ഉടമ്പടികളുടെ ലംഘനം ഉണ്ടായിട്ടുള്ളത് എന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.ഇന്ത്യ തിരഞ്ഞെടുക്കുന്ന ഏത് രാജ്യവുമായും സൈനീക സഹകരണം നടത്തും. അതിൽ ചൈന ആശങ്കപ്പെട്ടിട്ട് കാര്യമില്ല. ഈ വിഷയങ്ങളിൽ മൂന്നാം രാജ്യങ്ങൾക്ക് വീറ്റോ നൽകാനാവില്ലെന്നും വിദേശ്യകാര്യ വകുപ്പ് പറഞ്ഞു.

വെടി നിർത്തൽ രേഖയോട് ചേർന്ന് ഇന്ത്യയും യുഎസും ചേർന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസം 1993ലും 1996ലും ചൈനയും ഇന്ത്യയും ഒപ്പുവെച്ച “പ്രസക്തമായ കരാറുകളുടെ സ്പിരിറ്റ്” ലംഘിച്ചെന്നാണ്‌ ചൈനയുടെ പരാതി. ഇതോടെ ചൈനയുമായുള്ള ഇന്ത്യയുടെ തർക്ക അതിർത്തിയിൽ യുഎസ്-ഇന്ത്യ സൈനികാഭ്യാസം നടത്തുന്നതിനെതിരായ ബെയ്ജിംഗിന്റെ എതിർപ്പ് ഇന്ത്യ തള്ളിക്കളഞ്ഞിരിക്കുകയാണ്‌. സൈനീക അഭ്യാസവുമായി ചൈനാ അതിർത്തിയിൽ ഇന്ത്യയും അമേരിക്കയും മാല പടക്കങ്ങൾക്ക് തീ കൊളുത്തുക തന്നെ ചെയ്യും, കര നാവിക വ്യോമ സേനകൾ എല്ലാം ഇതിൽ അവരുടെ ആയുധങ്ങലും യുദ്ധ മികവും പുറത്തെടുത്ത് ചൈനയെ ഒന്ന് വിരട്ടുക തന്നെയാണിപ്പോൾ. അതിർത്തി പ്രദേശത്ത് നിന്ന് 100 കിലോമീറ്റർ ചുറ്റളവിലാണ്‌ സൈനീക അഭ്യാസം നടക്കുന്നത്. അമേരിക്കയും ഇന്ത്യയും ചൈനാ അതിർത്തിയിൽ നടത്തുന്ന ഈ സൈനീക നീക്കം ചൈനക്ക് ഒരു മുന്നറിയിപ്പായിരിക്കും. അമേരിക്കയും 1962ൽ ഇന്ത്യയേ കാര്യമായി സഹായിച്ച ഒരു ചരിത്രം കൂടിയുണ്ട്.