
ന്യൂഡല്‍ഹി. വയര്‍ലെസ് വിവരസാങ്കേതിക വിദ്യയുടെ അടുത്ത ഘട്ടമായ 6ജിയിലേക്ക് കടക്കുവാന്‍ ഇന്ത്യ. രാജ്യത്ത് 5ജി സേനവം പ്രഖ്യാപിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് പുതിയ സാങ്കേതിക വിദ്യയുടെ സേവനത്തിനായി രാജ്യം തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഭാരത് 6 ജി വിഷന്‍ ഡോക്യുമെന്റ് അനഛാദനം ചെയ്തു.
പരീക്ഷണങ്ങള്‍ക്കായി 6 ജി ടെസ്റ്റ് ബെഡ് പ്രധാനമന്ത്ര പ്രഖ്യാപിച്ചു. 6 ജിയുടെ പുതിയ സാങ്കേതിക വിദ്യകളും ഗവേഷണങ്ങളും പുരോഗതിയും പരിശോധിക്കുന്നതിന് 6ജി ടെസ്റ്റ് ബെഡ് ഉപയോഗിക്കും. ഇതിനൊപ്പം യുഎന്നിന്റെ അന്താരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷന്‍ ഓഫീസും പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് 6ജി സേവനങ്ങളുടെ രൂപീകരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് 6ജി ടെസ്റ്റ് ബെഡ്. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുവനാണ് ഇത് ഉപയോഗിക്കുക. ഇതിലൂടെ ഗവേഷകര്‍ക്ക് നെറ്റ്വര്‍ക്കുകളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കണ്ടെത്തുവാന്‍ സാധിക്കും.