
ഇന്ത്യ ലോകത്ത് ഒന്നാമത്. ഇത് പറയുന്നത് നരേന്ദ്ര മോദിയോ കേന്ദ്ര സർക്കാരോ അല്ല, സാക്ഷാൽ അമേരിക്ക. ലോകത്തേ ഏറ്റവും വൻ സമ്പന്നന്റെ നാട്ടിൽ നിന്നും ഭാരതീയർക്ക് ആവേശമാകുന്ന വാർത്തയാണ്. ലോകത്തിലെ ഏറ്റവും മികച്ച 20 രാജ്യങ്ങൾ എടുത്താൽ അതിൽ ഏറ്റവും അധികം ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യം ഭാരതം എന്ന് അമേരിക്കൻ ബില്യണർ റേ ഡാലിയാ ലോസ് എഞ്ചൽസിൽ പറഞ്ഞു. ഇത്തരം കണക്കുകൾ ഇന്ത്യയിൽ പറയുമ്പോൾ മോദിയുടെ വിമർശകർ അംഗീകരികില്ല. എന്നാൽ ഇപ്പോൾ ഇതാ ആഗോള കോടീശ്വരൻ അമേരിക്കയിലെ ഒരു സാമ്പത്തിക ഫോറം മീറ്റീങ്ങിൽ വയ്ച്ച് ഇന്ത്യയുടെ ഒന്നാം സ്ഥാനം പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോസ് ഏഞ്ചൽസിലെ യുസിഎൽഎയുടെ കാമ്പസിലെ റോയ്‌സ് ഹാളിൽ നടന്ന ഓൾ-ഇൻ സമ്മിറ്റ് 2023-ൽ സംസാരിക്കവെ, ഡാലിയോ പ്രധാനമന്ത്രി മോദിയെ അത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്. പട്ടിണിയും ചേരിയും ആയിരുന്ന ചൈനയേ അത്യുന്നതയിലേക്ക് എത്തിച്ച ചൈനയുടെ ഡെങ് സിയാവോപിങ്ങിനോട് നരേന്ദ്ര മോദിയെ ഉപമിച്ചു.ഇന്ത്യയേ വമ്പിച്ച പരിഷ്‌കാരങ്ങൾ സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചു.ഇന്ത്യയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച 20 രാജ്യങ്ങൾക്കുമായി 10 വർഷത്തെ വളർച്ചാ നിരക്ക് എസ്റ്റിമേറ്റുകൾ ഞങ്ങൾക്കുണ്ട്. ഏറ്റവും ഉയർന്ന സാധ്യതയുള്ള വളർച്ചാ നിരക്ക് ഇന്ത്യക്കാണ്.
വരാൻ പോകുന്ന 10 വർഷങ്ങൾ ഇന്ത്യയുടേതായിരിക്കും. ലോകത്തേ പ്രധാന 20 രാജ്യങ്ങളുടെ വരുന്ന 10 കൊല്ലത്തേ സൂചികയും സാധ്യതകളും എല്ലാം ഞങ്ങൾ സൂക്ഷിക്കുന്നു. അവിടെയാണ് ഇന്ത്യൻ സ്കോർ ലോകത്ത് ഒന്നാമതായി നിലകൊള്ളുന്നത് എന്നും അമേരിക്കയയോൽ സാമ്പത്തിക ഉച്ചകോടിയിൽ ബില്യണയർ നിക്ഷേപകനായ റേ ഡാലിയോ പറഞ്ഞു.അദ്ദേഹം പറയുന്നത് ഇങ്ങിനെ.1984 ൽ ഞാൻ ചൈനയിൽ പോയിരുന്നു. അന്ന് ചൈനയുടെ വലർച്ച എന്തായിരുന്നു എന്നറിയാം.ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ, മോദി ഒരു ഡെങ് സിയാവോപിങ്ങാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യക്ക് ഒരു വലിയ പരിഷ്കരണം, വികസനം, സർഗ്ഗാത്മകത, എല്ലാ സംഭവവികാസങ്ങളുമുണ്ട്. ന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഭക്ഷ്യ സ്വയം പര്യാപ്തയാണ്.
വസ്ത്രം, ടെക്നോളജി, ഐ.ടി, തുടങ്ങിയ മേഖലയിൽ കുത്തുകയായി ഇന്ത്യ മാറി. ലോകം കോവിഡിൽ വലഞ്ഞപ്പോൾ ഇന്ത്യ ശാന്തമായ ദിവസങ്ങളിലൂടെ ആഹാര സമൃദ്ധിയിൽ കഴിഞ്ഞു പോയി. ഇത്രയും വലിയ രാജ്യത്ത് ആഹാര സമ്പന്നത വൻ നേട്ടമാണ്. അതിനാൽ തന്നെ ലോകത്തേ വിലകയറ്റം പോലും ഇന്ത്യയേ ബാധിക്കുന്നില്ല എന്നും ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടായ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്സിന്റെ സ്ഥാപകനായ ഡാലിയോ പറഞ്ഞു.
രാഷ്ട്രങ്ങളുടെ ഉയർച്ചയും തകർച്ചയും മാറിക്കൊണ്ടിരിക്കുന്ന ലോകക്രമവും സംബന്ധിച്ച് ഡാലിയോ പറഞ്ഞു, അപകട പ്രശ്‌നങ്ങൾ ഉണ്ടെന്ന് സമ്മതിച്ചു.എന്നാൽ “ഈ പ്രശ്‌നങ്ങളൊന്നും ഇന്ത്യയെ തടയുമെന്ന് ഞാൻ കരുതുന്നില്ല.”യുഎസും ചൈനയും തമ്മിലുള്ള പോരാട്ടത്തിന്റെ ഗുണഭോക്താവ് ഇന്ത്യയായിരിക്കുമെന്നും കോടീശ്വരനായ നിക്ഷേപകൻ കൂട്ടിച്ചേർത്തു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ – യുദ്ധങ്ങളിലെ വിജയികളേക്കാൾ മികച്ചത് നയതന്ത്രം ആണ്. ഇന്ത്യ യുദ്ധം ചെയ്യാതെയും ലോക രാജ്യങ്ങളിൽ ഇടപെടാതെയും അദ്ധ്വാനിച്ച് പണം ഉണ്ടാക്കുകയായിരുന്നു.യുഎസും ചൈനയും അതിന്റെ സഖ്യകക്ഷികളും റഷ്യയും മറ്റും തമ്മിലുള്ള സംഘർഷം ഉള്ളതിനാൽ, ഇന്ത്യയെപ്പോലുള്ള മധ്യഭാഗത്തുള്ള രാജ്യങ്ങൾ അതിന്റെ ഗുണഭോക്താക്കളാകാൻ പോകുന്നു, ”കോടീശ്വരനായ നിക്ഷേപകൻ പറഞ്ഞു.
ഇന്ത്യയുടെ ജിഡിപി 2022-ൽ 3.5 ട്രില്യൺ ഡോളറിൽ നിന്ന് 2030-ഓടെ 7.3 ട്രില്യൺ ഡോളറായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ ദ്രുതഗതിയിലുള്ള സാമ്പത്തിക വികാസം 2030-ഓടെ ലോകത്ത് രണ്ടാമത് എത്തും എന്നാണ് കണക്ക് കൂട്ടൽ. 2047ഓടെ ഇന്ത്യക്ക് 41 ട്രില്യൺ ഡോളറായി ഉയർന്ന് ലോകത്ത് അമേരിക്കയേയും കടന്ന് ഒന്നാമത് എത്തും എന്നാണ് വ്യവസായി അദാനിയുടെ പ്രവചനം. ഇന്ത്യ ലോകത്ത് ഒന്നാമത് എത്തുമ്പോൾ ചൈനയും അമേരിക്കയും പോലും പിന്നിലാകും എന്ന് മാത്രമല്ല സവിശേഷതകളുടെ ഭാഷാ രാഷൃട്രം അനേക കോടി ജനങ്ങളേ ഊട്ടി ഉറക്കി നേടുന്ന വിജയം കൂടിയാകും അത്.