ഇന്ത്യ വൻ ശക്തിയായി മാറും – വൈറ്റ് ഹൗസ്

വാഷിങ്ടൻ. ഇന്ത്യ വൻ ശക്തിയായി മാറുമെന്നും, ഇന്ത്യ യുഎസിന്റെ വെറും സഖ്യകക്ഷിയല്ലെന്നും വൈറ്റ് ഹൗസ്. ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്രതാൽപര്യ ങ്ങളുണ്ട്. യുഎസിന്റെ വെറും സഖ്യകക്ഷിയാകില്ല. വൈറ്റ് ഹൗസ് ഏഷ്യ കോഓ ഡിനേറ്റർ കർട് ക്യംപ്ബെൽ പറയുന്നു.കഴി‍ഞ്ഞ 20 വർഷമായി ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃ‍ഢമാകുകയാണെന്നും കർട് ക്യംപ്ബെൽ പറഞ്ഞു.

‘ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ട്. ഇന്ത്യ സ്വതന്ത്രമായ ശക്തമായ രാജ്യമാണ്. മറ്റൊരു വൻ ശക്തിയായി ഇന്ത്യമാറും. ഇന്ത്യയുമായുള്ള യുഎസിന്റെ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകും. ഇന്ത്യയ്ക്കും യുഎസിനും ഒരുമിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, ടെക്നോളജി, എന്നിവയിലെല്ലാം സഹകരണം ഉറപ്പാക്കും’.

നിലവിൽ ചൈനയുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യങ്ങളല്ല ഇന്ത്യ–യുഎസ് ബന്ധം ശക്തമാകാൻ കാരണം. ഇന്ത്യൻ സമൂഹത്തിന് യുഎസിൽ വലിയ ബന്ധങ്ങളുണ്ട്. ഇരു രാജ്യങ്ങളിലെയും സമൂഹങ്ങൾ തമ്മിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇന്തോ–പസഫിക് മേഖലയിൽ ചൈന സൈനിക ശക്തി വർധിപ്പിക്കുന്നത് ആശങ്കയുണ്ടാക്കു കയാണ്. തയ്‌വാൻ, ഫിലിപ്പിൻസ്, ബ്രൂണെ എന്നിവിടങ്ങളിലെല്ലാം ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

ഇന്ത്യ ജി 20 യുടെ അധ്യക്ഷപദം അലങ്കരിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയോട് ചേർന്ന് രാജ്യാന്തരവും പ്രാദേശികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യും – കർട് ക്യംപ്ബെൽ പറഞ്ഞു.