കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. പുരുഷന്‍ന്മാരുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തിലാണ് അമിതിന്റെ നേട്ടം. വനിത ബോക്‌സിങ്ങില്‍ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി.

അതേസമയം വനിത ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലാഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.

അതേസമയം ബാഡ്മിന്റനില്‍ വനിത സിംഗിള്‍സില്‍ പിവി സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയ മിന്നിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.