കുവൈറ്റിൽ ഇന്ത്യൻ പോർവിമാനം മരുന്നുമായി പറന്നിറങ്ങി

ഇന്ത്യ ഇപ്പോൾ ലോകത്തേ നയിക്കുന്ന ശക്തിയായി മാറുകയാണ്‌. ലോക കാര്യങ്ങളിൽ അമേരിക്കയുടെ പിടി അയഞ്ഞപ്പോൾ ആ റോളിലേക്ക് ലോകം ആശ്രയിക്കുന്നത് ഭാരതത്തേ. അമേരിക്കക്കും, ഇസ്രേ​‍ായേലും, ഇറാനും , ബ്രസീലിനും മരുന്നും സഹായവും നല്കിയ ഇന്ത്യ ഇപ്പോൾ കുവൈറ്റിലേക്കും എത്തിയിരിക്കുന്നു. കുവൈറ്റിൽ ഇന്ത്യൻ വ്യോമ സേനയുടെ സൂപ്പർ ഹെർക്കുലീസ് ചരക്ക് വിമാനം മരുന്നും മെഡിക്കൽ ഉപകരണവും ആയി പറന്നിറങ്ങിയപ്പോൾ ഇന്ത്യയുടെ കാരുണ്യത്തിന്റെ മുഖമാണ്‌ അറബ് രാജ്യങ്ങൾ കണ്ടത്.

ഹെർകുലീസ് വിമാനം (ഫയൽ)

ഇന്ത്യയേ ലോകത്തിനു എന്നും വിശ്വസിക്കാം എന്നും ചതിക്കില്ല എന്നും ലോക രാജ്യങ്ങൾക്ക് നന്നായറിയാം. അതിനാൽ തന്നെയാണ്‌ ആപത്തിൽ ചൈനയേ വിളിക്കാതെ എല്ലാ രാജ്യവും ഇന്ത്യയേ വിളിക്കുന്നത്

ലോകത്തിന്റെ മാറിയ ക്രമം നോക്കുക. യുദ്ധ ഭൂമിയിലും, സംഘർഷ സ്ഥലത്തും, ദുരന്ത സ്ഥലത്തും ഒരു കാലത്ത് പറന്നിറങ്ങി ഓപ്പറേഷൻ നടത്തുന്നത് അമേരിക്കൻ മറീനുകളും, യു.എസ് എയർ ഫോഴ്സും ഒക്കെയായിരുന്നു. ഇന്ന് അതെല്ലാം മാറി. ലോകമെങ്ങും ഇന്ത്യ സഹായവും മരുന്നും ആയി പായുകയാണ്‌.മുമ്പ് ഇറാനിലും ഇന്ത്യൻ പോർ വിമാനങ്ങൾ മരുന്നും ലാബും ആയി പറന്നിറങ്ങുകയും ലാബുകൾ ഫ്രീ ആയി അവർക്ക് നല്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ നയത്തേയും രാജ്യ താല്പര്യത്തേയും സ്വന്തം രാജ്യത്ത് ഇരുന്ന് വിമർശിക്കുന്നവർക്ക് ചുട്ട മറുപടി കൂടിയാണ്‌ അറബ് രാജ്യങ്ങളിൽ ഇന്ത്യ നല്കുന്ന കാരുണ്യ വർഷം.കുവൈറ്റ് ഭരണാധികാരി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേ വിളിച്ച് മണിക്കൂറുകൾക്കുള്ളിൽ സഹായവുമായി വ്യോമ സേനയുടെ പോർ വിമാനം കുവൈറ്റിൽ എത്തുകയായിരുന്നു.