ഇന്ത്യക്കാര്‍ക്ക് എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല.

ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ജൂലൈ 23 മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വന്നു.  ഇത് പ്രകാരം ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെ യാത്ര ചെയ്യാനാകും. ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്‌സാണ്ട്രേ സീഗ്ലര്‍ ആണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ ഏരിയയുടെ ഭാഗമാണ് ഫ്രാന്‍സ്.  മുൻപ് ഇത് വഴി സഞ്ചരിക്കാന്‍ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു.

https://youtu.be/dyMW9d5hgQQ