53 സൈനീകർ ഒരു കിലോമീറ്റർ കടലിനടിയിൽ പിടയുന്നു, മുങ്ങികപ്പൽ എവിടെയോ മറഞ്ഞു

53 നാവികർ ഒരു കിലോമീറ്റർ കടലിനടിയിൽ കുടുങ്ങി കിടക്കുന്നു. അവർ ജീവിച്ചിരിപ്പുണ്ടോ എന്ന് ലോകത്തിന്‌ അറിയില്ല. കോവിഡിൽ ആരും ശ്രദ്ധിക്കാതെ പോവുകയാണ്‌ ഇന്തോനേഷ്യയിൽ 53 സൈനീകർ മുങ്ങികപ്പലുമായി കടലില്ന്റെ അടിത്തട്ടിലേക്ക് മുങ്ങി പോയ ദാരുണ സംഭവം. ഇന്തോനേഷ്യക്കടുത്ത മലയാളികൾ ഏറെ പേർ ടൂർ പോകുന്ന ബാലി തീരത്തിനടുത്താണ്‌ ഇന്തോനേഷ്യൻ സൈന്യത്തിന്റെ മുങ്ങി കപ്പൽ മുങ്ങിയത്. കരയിൽ നിന്നും ഏതാണ്ട് 90 കിലോമീറ്റർ ദൂരത്തണ്‌ ദുരന്തം. എങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താൻ ആകാതെ ബുദ്ധിമുട്ടുകയാണ്‌.

53 നാവികരുമായി പോയ അന്തർവാഹിനി കാണാതായി. ഇന്തോനേഷ്യയുടെ കെ.ആർ.ഐ നംഗാല 402 ആണ് ബാലിയിൽനിന്ന്​ 95 കിലോമീറ്റർ അകലെ ആഴക്കടലിൽവെച്ച് കാണാതായത്. പരിശീലനത്തിനിടെയാണ് ഈ മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നത്. അവസാനമായി റിപ്പോര്‍ട്ട് ചെയ്യേണ്ട സമയത്ത് പ്രതികരണമൊന്നും ഈ അന്തര്‍വാഹിനിയില്‍ നിന്ന് ലഭിക്കാതായതോടെയാണ് ആഴക്കടലില്‍ മുങ്ങിപ്പോയിരിക്കാം എന്ന ആശങ്കയുണ്ടായത്.പരിശീലനം നടത്തുകയായിരുന്നു. മുകളിലേക്ക് ഉയർന്ന് വന്ന മുങ്ങി കപ്പലിനു വീണ്ടും കടലിനടിയിലേക്ക് പോകാനും യാത്ര ചെയ്യാനും അനുമതി നല്കിയിരുന്നു. എന്നാൽ സമയത്ത് നിശ്ചിത സ്ഥലത്ത് എത്തേണ്ട മുങ്ങി കപ്പൽ എത്തിയില്ല. പിന്നെ ആകെ ദുരൂഹതകൾ. മുങ്ങി കപ്പലിൽ 53 നാവികർക്ക് ശ്വസിക്കാൻ ഉള്ള ഓക്സിജൻ വെറും 3 ദിവസത്തേക്ക് മാത്രമേ ഉള്ളു. ഇപ്പോൾ 3 ദിവസം പിന്നിടുകയാണ്‌. ഓക്സിജൻ ലഭിക്കാതെ 53 സൈനീകരുടെ അവസ്ഥ ഓർത്ത് ലോകം ഞെട്ടുകയാണ്‌

ഇതിനിടെ വിമാനങ്ങളും ഹെലി കോപ്റ്ററുകളും മറ്റ് കപ്പലുകളും എല്ലാം വൻ തിരച്ചിൽ നടത്തുകയാണ്‌. ഒരു സൂചനയും ആർക്കും കിട്ടിയിട്ടില്ല. ഇതിനിടെ എണ്ണ ടാങ്ക് പൊട്ടി എന്ന് സംശയിക്കാവുന്ന വിധത്തിൽ എണ്ണ ചോർച്ച കണ്ടെത്തി. ഇതിനേ പിന്തുടർന്ന് അന്വേഷണം നടത്തി എങ്കിലും അതും ഫലം കണ്ടില്ല. എണ്ണ ചോർച്ച ഉണ്ടായാൽ ഉടൻ തന്നെ മുങ്ങി കപ്പലിലേ ഇലക്ട്രിക് സംവിധാനങ്ങൾ അണയും. ഇതോടെ കോടും കൂരിരിട്ട് നിറഞ്ഞ് വായുവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ…53 സൈനീകരേ കുറിച്ച് ലോകമാകെ ഇപ്പോൾ കേഴുകയാണ്‌. അവർ കടലിനടിയിൽ എവിടെയോ ഉണ്ട്. നിശബ്ദരായി പോയിരിക്കുമോ?

ഡൈവിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്​ താഴോട്ടു പതിച്ചതാകാമെന്നാണ് ​കരുതുന്നത്​. മുങ്ങിയ ഭാഗത്ത്​ 600- 700 മീറ്റർ താഴ്ചയാണ്​ പ്രതീക്ഷിക്കുന്നത്​.മുങ്ങിക്കപ്പല്‍ കണ്ടെത്താനായി സ്ഥലത്ത് പരിശോധന നടക്കുന്നുണ്ട്. ഹൈഡ്രോളിക്​ സർവേ കപ്പൽ ഉൾപ്പെടെ നിരവധി കപ്പലുകൾ തെരച്ചലിനായി എത്തിച്ചിട്ടുണ്ട്. മുങ്ങിക്കപ്പല്‍ കണ്ടെത്താനായി അയൽരാജ്യങ്ങളായ സിംഗപ്പൂരിന്റെയും ആസ്ട്രേലിയയുടെയും സഹായം തേടിയിട്ടുണ്ട് ഇന്തോനോഷ്യ.

ഈ അന്തർവാഹിനിക്ക് ​ജലോപരിതലത്തിൽ നിന്ന് ​പരമാവധി 250 മീറ്റർ താഴ്ചയിൽ സഞ്ചരിക്കാൻ മാത്രമേ ശേഷിയുള്ളൂവെന്നാണ്​ വിദഗ്ധർ പറയുന്നത്. 700 മീറ്റർ താഴ്ചയിലെത്തിയാൽ ഇത്​ പൊട്ടിപ്പിളരാൻ സാധ്യതയേറെയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു..ഈ ഭാഗത്ത് ചില ഇടങ്ങളിൽ കടലിന്റെ ആഴം ഒരു കിലോമീറ്ററിലും അധികം ഉണ്ട്.

ഓസ്ട്രേലിയൻ യുദ്ധ കപ്പലുകൾ എത്തി

ബാലിക്ക് സമീപം കാണാതായ ഇന്തോനേഷ്യൻ അന്തർവാഹിനി കണ്ടെത്തുന്നതിനായി രണ്ട് ഓസ്‌ട്രേലിയൻ യുദ്ധക്കപ്പലുകൾ കൂടി രംഗത്തിറങ്ങി. ഓസ്ട്രേലിയൻ കപ്പലുകൾ ബാലി തീരത്ത് എത്തി. തിരച്ചിൽ ശ്രമങ്ങളെ സഹായിക്കാനുള്ള ഓസ്‌ട്രേലിയയുടെ വാഗ്ദാനം ഇന്തോനേഷ്യ സ്വീകരിച്ചിരുന്നു.എച്ച്എം‌എഎസ് ബല്ലാറാത്തും എച്ച്എം‌എ‌എസ് സിറിയസും എന്നീ ഓസീ പടകപ്പലുകൾ ഇപ്പോൾ തിരച്ചി തുടങ്ങി കഴിഞ്ഞു.എം‌എച്ച് -60 ആർ ഹെലികോപ്റ്ററും എച്ച്‌എം‌എസ് ബല്ലാറാത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. 53 സൈനീകരേ ജീവനോടെ രക്ഷിക്കാനുള്ള അവാസാന നിമിഷങ്ങളിലേ വൻ തിരച്ചിൽ ഇപ്പോൾ നടക്കുകയാണ്‌.

ഇന്തോനേഷ്യയ്ക്ക് ഓസ്ട്രേലിയ എന്ത് പിന്തുണയും നൽകുമെന്ന്  വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.“ഇതിൽ നിന്ന് വളരെ വ്യത്യസ്തമായ അന്തർവാഹിനികളാണ് ഞങ്ങൾ പ്രവർത്തിപ്പിക്കുന്നത്, എന്നാൽ ഓസ്‌ട്രേലിയൻ പ്രതിരോധ സേനയും ഓസ്‌ട്രേലിയൻ പ്രതിരോധ സംഘടനയും ഇന്തോനേഷ്യയിലെ പ്രതിരോധ പ്രവർത്തനങ്ങളുമായി ചേർന്ന് ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് നിർണ്ണയിക്കും.” – മന്ത്രി വ്യക്തമാക്കി. ഇതിനിടെ ബാലിക്ക് വടക്ക് കടലുകളിൽ പൊങ്ങിക്കിടക്കുന്ന “ഉയർന്ന കാന്തികശക്തി” ഉള്ള ഒരു വസ്തുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു.49 ക്രൂ അംഗങ്ങളും ഒരു കമാൻഡറും മൂന്ന് തോക്കുധാരികളുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.