വിവാഹം എടുത്തുചാട്ടമായിരുന്നില്ല, ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം നടന്നത്- ഇന്ദ്രജ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. 1993 ൽ ബാലതാരമായി തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളിലഭിനയിച്ച ഇന്ദ്രജ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ് , എഫ് ഐ ആർ , ഉസ്താദ് , ക്രോണിക്ക് ബാച്ച്‌ലർ , മയിലാട്ടം, ലോകനാഥൻ ഐ എ എസ് , ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു.

നടൻ അബ്‌സറാണ് ഇന്ദ്രജയുടെ ഭർത്താവ്. നീണ്ട ആറ് വർഡഷത്തെ ഇടവേളയ്ക്ക് ഒടുവിലാണ് ഇരുവരും വിവാഹിതർ ആയത്. തുളുബ്രാഹ്മണ പെൺകുട്ടിയായ ഇന്ദ്രജ മറ്റൊരു മതത്തിലെ ഒരാളെ വിവാഹം ചെയ്യുന്നത് വലിയ പ്രശ്‌നമാണ് ഉണ്ടായത്. ഇരുവർക്കും ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം ടെലിവിഷൻ പരമ്പരകളിൽ സജീവമായിരുന്നു ഇന്ദ്രജ. ഇപ്പോൾ ഇന്ദ്രജയുടെ വിശേഷങ്ങൾ വീണ്ടും വൈറലാകയാണ്. നടൻ അബ്സറുമായുള്ള വിവാഹത്തെ കുറിച്ച് മുൻപ് ഇന്ദ്രജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 2005 ൽ ആണ് നടനും ഇന്ദ്രജയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

വാക്കുകൾ, ഞങ്ങളുടെ വിവാഹം എടുത്തുചാട്ടമായിരുന്നില്ല. ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിവാഹം. പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. അദ്ദേഹം എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയതുകൊണ്ടാണ് വിവാഹത്തിലേക്ക് കടന്നത്. ഞാനിന്നും പക്കാ വെജിറ്റേറിയനാണ്. ഞങ്ങളുടെ വീട്ടിൽ നോൺവെജ് പാകം ചെയ്യാറില്ല. കഴിക്കേണ്ടവർ പുറത്ത് നിന്ന് കഴിക്കും. പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചു കൊണ്ടുമുള്ള ജീവിതം. വീണ്ടും സിനിമയിലേക്കിറങ്ങുമ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന മകളെക്കുറിച്ചായിരുന്നു ടെൻഷൻ. ഇപ്പോൾ അവളും അമ്മയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു