12 വയസുവരയെ ഞാൻ ജീവിക്കൂവെന്ന് ജ്യോത്സൻ അമ്മയോട് പറഞ്ഞു- ഇന്ദൻസ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. തലമുറ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തെ നെഞ്ചിലേറ്റിയത്. കോമഡി വേഷങ്ങളിലൂടെ സിനിമയിലേയ്ക്കുളള രംഗപ്രവേശം. അത്തരം അപ്രധാനമായ റോളുകളിൽ കാലങ്ങളോളം സിനിമ തളച്ചിട്ടു. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ പരിഗണിച്ചത്. ഹാസ്യകഥാപാത്രഹങ്ങൾക്കൊപ്പം ശക്തമായ കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമെന്ന് താരം തെളിയിച്ചു. അഞ്ചാംപാതിരയും, ഹോമും മേപ്പടിയാനുമൊക്കെ അത് അടിവരയിടുന്നുണ്ട്.

എന്നാൽ പന്ത്രണ്ട് വയസ് വരെയേ താൻ ജീവിക്കുകയുള്ളു എന്നൊരു പ്രവചനം പണ്ട് നടന്നതായി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. വാക്കുകളിങ്ങനെ, ഏതോ ഒരു ജോത്സ്യൻ അമ്മയോട് പറഞ്ഞു, ഞാൻ പന്ത്രണ്ട് വയസ് തികയ്ക്കില്ലെന്ന്. അതിന് മുൻപ് മരിച്ച് പോകും പോലും. അമ്മ ഭയങ്കര ഭക്തിയുള്ള ആളാണ്. ശരീരം മുഴുവൻ ചരടുകൾ അമ്മ കെട്ടിച്ചിട്ടുണ്ടായിരുന്നു. അതും കൊണ്ടായിരുന്നു നടപ്പ്. അങ്ങനെ ഇരിക്കുമ്പോൾ ജാതകം എഴുതിയ ജോത്യൻ സൂര്യ നമസ്‌കാരം ചെയ്താൽ ദോഷങ്ങളൊക്കെ മാറുമെന്ന് പറഞ്ഞു. അങ്ങനെ സൂര്യനമസ്‌കാരം തുടങ്ങി. മിക്ക ദിവസവും വ്രതമാണ്. അങ്ങനെ വ്രതമെടുത്ത് വ്രതമെടുത്ത് ഞാനൊരു വെജിറ്റേറിയനായി.

പന്ത്രണ്ട് വയസ് കഴിഞ്ഞിട്ടും എനിക്ക് കുഴപ്പമൊന്നും പറ്റിയില്ല. സൂര്യൻ ആള് കൊള്ളാലോ എന്ന് എനിക്കും അപ്പോൾ തോന്നി. അന്ന് തൊട്ട് കുറച്ച് വലിപ്പമുള്ള കെട്ടിടങ്ങളൊക്കെ നോക്കി തൊഴാൻ തുടങ്ങി. നോക്കി തൊഴുതിരുന്ന ചിലത് രക്തസാക്ഷി മണ്ഡപം ആയിരുന്നെന്ന് പിന്നീടാണ് താൻ തിരിച്ചറിഞ്ഞതെന്ന്’