തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട്, വണ്ണമുള്ളവർക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക്?

വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.

മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ നേരത്തെ പറഞ്ഞിരുന്നു. വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു.

ഇന്ദുജയുടെ പുതിയ പോസ്റ്റും പഴയ ചിത്രങ്ങളുമാണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ചോദിയ്ക്കാൻ ഒന്നു മാത്രം എന്ന് പറയുന്ന പോസ്റ്റും ചിത്രങ്ങളുമാണ് വൈറലാവുന്നത്. 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല പക്ഷേ കാണുന്നവർക്ക് വലിയയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല.

തമാശയിലെ ഡയലോഗ് പോലെ ഒരു പരിജയം ഇല്ലാത്തവർ വരെ മോളെ ചെറു തേൻ കുടിച്ചാൽ മതി വണ്ണം കുറയും. ഭക്ഷണം കഴിക്കുന്നത് കുറക്ക് എന്നൊക്കെ. സത്യത്തിൽ 3 ഇഡലി ഇല്ലേ എറിപോയാൽ 4 ഇഡലി അതിൽ കൂടുതൽ ഞാൻ കഴിക്കാറില്ല. എന്നിട്ടും ഈ ഭക്ഷണം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നത്. എന്നു പറയുന്നവരോട്, ജനറ്റിക് പരമായും ഹോർമോൺ പരമായും വണ്ണം വെക്കാൻ സാധ്യതയുണ്ട്.

ഇതൊന്നും തന്നെ മനസ്സിലാക്കാതെ തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക്? വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലായിട്ടില്ല??? ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ, ഇന്ദുജ പ്രകാശ്.