Home entertainment കംഫർട്ടായിട്ടുള്ള വസ്ത്രം മാത്രമാണ് ധരിക്കാറ്, കുടുംബം എല്ലാത്തിനും പൂർണ പിന്തുണ നൽകുന്നു- ഇനിയ

കംഫർട്ടായിട്ടുള്ള വസ്ത്രം മാത്രമാണ് ധരിക്കാറ്, കുടുംബം എല്ലാത്തിനും പൂർണ പിന്തുണ നൽകുന്നു- ഇനിയ

മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ നടിയാണ് ഇനിയ. ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ, മാമാങ്കം എന്നീ ചിത്രങ്ങളിൽ ഇനിയ അഭിനയിച്ചിട്ടുണ്ട്.. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. നിനൈത്തത് യാരോ എന്ന ചിത്രത്തിൽ ഇനിയയായി തന്നെ വേഷമിട്ടു.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാവുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെറുപ്പം മുതലേ മോഡലിംഗ് ചെയ്യുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ വെറൈറ്റി ഡ്രസ്സ് ഇടുന്നതിൽ എനിക്ക് വലിയ ഇഷ്യൂ ആയി തോന്നിയിട്ടില്ല.എന്റെ ജോബിന്റെ ഭാഗമായിട്ടാണ് ഞാൻ കരുതുന്നത്- ഇനിയ എഡിറ്റോറിയലിനോട് പറയുന്നു.
കലയെ അതായി കാണുന്നവർ ഒരിക്കലും മോശമായി കമന്റ് ഇടില്ല, പണി ഒന്നും ഇല്ലാതെ കല എന്താണ് എന്ന് അറിയാത്തവർ ആണ് മോശമായി സംസാരിക്കുന്നത്. ഗോസ്സിപ്സ് ഞാൻ ശ്രദ്ധിക്കാറില്ല. സിനിമയിൽ നിന്നും എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്റെ അച്ഛൻ എന്നോട് എപ്പോഴും പറയാറുണ്ട്, നമ്മുടെ പ്രൈവറ്റ് സ്‌പേസിലേക്ക് പുറത്തുനിന്നും ഒരാളെ കടക്കാൻ അനുവദിച്ചാൽ മാത്രമേ നെഗറ്റീവ് ഇഷ്യൂസ് ഉണ്ടാകൂ എന്ന്. നമ്മൾ നമ്മളെ സൂക്ഷിച്ചാൽ വിഷയങ്ങൾ ഉണ്ടാകില്ല.

ഡാൻസിംഗ് അറിയുന്നതുകൊണ്ടാകാം എനിക്ക് അഭിനയം ഈസി ആയി തോന്നിയത്. ഒരു ദിവസം കൊണ്ട് നടി ആയ വ്യക്തി അല്ല ഞാൻ. എന്റെ കുടുംബത്തിന് എന്റെ കരിയറിൽ വലിയ ഒരു പങ്കുണ്ട്. എന്റെ അച്ഛൻ മുസ്ലീമും ‘അമ്മ ഹിന്ദുവും ആണ്. അതുകൊണ്ടുതന്നെ ഫാമിലി സപ്പോർട്ട് ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കിയത്. വലിയ സ്‌കൂളിൽ പഠിപ്പിക്കാൻ ആയാലും ഡാൻസ് പഠിപ്പിക്കാനും എല്ലാം വിട്ടു. ഇപ്പോഴും നമ്മൾക്ക് എന്തും ചെയ്യാൻ ഉള്ള ഫ്രീഡം ഉണ്ട്.

എവിടെ പോയാലും ഡെയിലി അവരുടെ രണ്ട് പേരുടെയും അടുത്ത് അന്ന് സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ പറയും. ഈ അടുത്ത കാലം മുതലാണ് ഞാൻ തനിയെ യാത്ര ചെയ്തു തുടങ്ങിയത്, അല്ലെങ്കിൽ മമ്മി കൂടെ ഉണ്ടായിരുന്നു. നമ്മുടെ ഗ്രെയ്‌ഡിന് അനുസരിച്ചല്ലേ സാലറി ചോദിയ്ക്കാൻ ആകൂ. കൂടുതൽ നമ്മൾക് ചോദിയ്ക്കാൻ ആകില്ല. ഹീറോ എന്ന് പറയുമ്പോൾ ഫുൾ പാക്ക്ഡ് ആണ്. ഹീറോയിൻസിനെ വച്ച് മാർക്കറ്റ് ചെയ്യുന്നതിന് ഒരു ലിമിറ്റ് ഉണ്ട്