നേവിക്ക് കരുത്ത് പകരാന്‍ ഇനി ഐഎന്‍എസ് വിശാഖപട്ടണവും; രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രതിരോധ മന്ത്രി

മിസൈലുകളും അന്തര്‍വാഹിനി വിരുദ്ധ റോക്കറ്റുകളും ഘടിപ്പിച്ച തദ്ദേശീയമായി നിര്‍മ്മിച്ച ‘സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ വിശാഖപട്ടണം’ (ഐഎന്‍എസ് വിശാഖപട്ടണം) ഞായറാഴ്ച ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഐഎന്‍എസ് വിശാഖപട്ടണം നാവികസേനയ്ക്ക് കൈമാറി. ഇന്ന് ഇന്ത്യന്‍ നാവികസേന സംഘടിപ്പിക്കുന്ന കമ്മീഷനിംഗിന് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയില്‍ നാം സ്വാശ്രയത്വത്തിലേക്ക് നീങ്ങുകയാണ്. അത്യാധുനിക സാങ്കേതിക വിദ്യയാണ് ഈ യുദ്ധക്കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഇന്നത്തെ മാത്രമല്ല, ഭാവിയുടെയും ആവശ്യങ്ങള്‍ നിറവേറ്റും. ഡിസൈനിന്റെ കാര്യത്തില്‍ ഇത് 100% തദ്ദേശീയമാണ്.

163 മീറ്റര്‍ നീളമുള്ള ഈ കപ്പല്‍ കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയറിന്റെ സാങ്കേതിക നവീകരണമാണെന്നും അത് അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

അത്യാധുനിക സെന്‍സര്‍ പാക്കേജും ആയുധങ്ങളും ഉള്ളതിനാല്‍, ലോകത്തിലെ ഏറ്റവും സാങ്കേതികമായി നൂതനമായ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളില്‍ ഒന്നായിരിക്കും ഇത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സിസ്റ്റം സവിശേഷതകള്‍ ഇന്നത്തെ മാത്രമല്ല, ഭാവിയുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോകുന്നു.

അതിന്റെ കമ്മീഷനിംഗ് നമ്മുടെ പുരാതന, മധ്യകാല ഇന്ത്യയുടെ സമുദ്രശക്തി, കപ്പല്‍ നിര്‍മ്മാണ വൈദഗ്ദ്ധ്യം, മഹത്തായ ചരിത്രം എന്നിവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു