ഇന്ത്യയ്ക്ക് ഇറാൻ്റെ മുന്നറിയിപ്പ്

അമേരിക്കയോട് ചേർന്ന് ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാൻ.

ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയോട് കൂട്ടുപിടിച്ചു ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. തങ്ങളുടെ വാക്കിനു പുല്ലുവില നൽകിയാൽ ഇൻഡ്യയ്ക്ക് നൽകിയിരിക്കുന്ന പ്രത്യേക അവകാശ പദവി തന്നെ നശിപ്പിക്കുമെന്നാണ് ഇറാൻ ഭീഷണി സ്വരത്തിൽ ഇന്ത്യയോട് പറയുന്നത്. തങ്ങളെ ഒഴിവാക്കി അമേരിക്ക,​ റഷ്യ,​ ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്നും ഇറാൻ വ്യക്തമാക്കി.ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ഊര്‍ജ പങ്കാളിയാണ് ഇറാനെന്നും ഇരു രാജ്യങ്ങളിലേയും വിതരണക്കാരുടേയും ഉപഭോക്താക്കളുടേയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച്‌ യുക്തിപരമായ നിരക്കിലാണ് എണ്ണ നല്‍കുന്നതെന്നും ഇറാൻ അറിയിച്ചു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.