ആകാശത്ത് പാറി നടന്ന അന്യ​ഗ്രഹ ജീവി?, ഒടുവിൽ സംഭവിച്ചത്

ഉത്തർപ്രദേശിലെ ജനങ്ങൾ പേടിച്ചരണ്ട മണിക്കൂറുകളാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. ആകാശത്ത് പാറി പാറി ഒരു മനുഷ്യരൂപം. അന്യ​ഗ്രഹ ജീവിയാണോ?. റോബോർട്ടാണോ?. കുഞ്ഞുകുട്ടികൾക്കായുള്ള കാർട്ടൂണിലെ പേടിപെടുത്തുന്ന ഒരു മനുഷ്യൻ. കണ്ടവരെല്ലാം പേടിച്ചരണ്ടു.

പല സ്ഥലത്തു നിന്നും പലരും ഈ കാഴ്ച കണ്ട് അമ്പരന്നു. നിമിഷ നേരം കൊണ്ട് അന്യഗ്രഹജീവി എന്ന തരത്തിൽ വാർത്ത പരന്നു. ജനം പരിഭ്രാന്തരായി ഒത്തുകൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആകാശത്ത് അന്യഗ്രഹജീവി എന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്.

പലരും പലയിടത്തും നേരിട്ട് കണ്ടതോടെ മനുഷ്യർ അന്ധ വിശ്വാസങ്ങളെ കൂട്ടുപിടിച്ചു. മനുഷ്യരൂപത്തെ ആകാശത്ത് കണ്ടതോടെ വെറും കെട്ടുകഥയല്ല എന്നും ജനം ഉറപ്പിച്ചു. ഒടുവിൽ പോലീസും സംഭവത്തിൽ ഇടപെട്ടു. പോലീസ് ഇടപെട്ടപ്പോൾ കാര്യകാരണ സഹിതം വെളിച്ചത്തായി.

‘അയൺ മാൻ’ രൂപത്തിൽ ആരോ പറത്തിവിട്ട ഭീമൻ ബലൂണാണ് ഒരു കൂട്ടം ജനതയെ പരിഭ്രാന്തിയിലാക്കിയത്. സാധാരണ ബലൂണിൽ നിന്നും ഏറെ വലുതും മനുഷ്യന്റെ രൂപവുമായിരുന്നു ഇതിന്. സമീപത്തെ ഒരു കനാലിൽ വീണ ബലൂൺ പൊലീസെത്തി പരിശോധിക്കുകയും ഭയപ്പെടാൻ ഒന്നുമില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ജനത്തിന് ആശ്വാസമായത്.