തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പീഡിയാട്രീഷ്യനായി 5 കൊല്ലം വ്യാജ ചികിൽസ, ഡോ സാംസൺ കോശി സാമിനെ പിടികൂടി കർമ ന്യൂസ്

ബ്രദറൻ സഭ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പീഡിയാട്രീഷ്യൻ 5 കൊല്ലം കുട്ടികൾക്ക് മരുന്ന് നല്കി.
സംസ്ഥാനത്ത് വീണ്ടും വ്യാജ ഡോക്ടർമാർ വിലസുന്നെന്ന ഞെട്ടിപ്പിക്കുന്ന വിവരം കർമ്മ ന്യൂസ് പുറത്ത് വിടുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി പീഡിയാട്രീഷ്യൻ എന്ന് തെറ്റിദ്ധരിപ്പിച്ച് 5വർഷം പിഞ്ചുകുട്ടികളേ ചികിൽസിച്ച സാംസൺ കോശി സാം എന്നയാളുടെ മുഖം മൂടിയാണ്‌ കർമ്മ ന്യൂസ് ജനങ്ങൾക്കും നിയമത്തിനും അധികാരികൾക്കും മുന്നിൽ അഴിക്കുന്നത്.

കേരളത്തിലെ അതി പ്രശസ്ഥമായ തിരുവല്ല മെഡിക്കൽ മിഷൻ എന്ന പടുകൂറ്റൻ ആശുപത്രിയിലാണ് വ്യാജ ഡോക്ടർ ചികിത്സ നടത്തിയത്. ക്രിസ്ത്യൻ സഭയുടെ നേതൃത്വത്തിലും ഉടമസ്ഥതയിലുമുള്ള ആശുപത്രിയാണിത്. ക്രിസ്തുവിന്റെ പേരിൽ ധർമ്മാശുപത്രികൾ സ്ഥാപിച്ച് അവിടെ കുരുന്നുകളേ ചികിൽസിക്കാൻ വ്യാജ വൈദ്യന്മാരേ ചികിത്സക്ക് വയ്ക്കുമ്പോൾ മെഡിക്കൽ എത്തിക്സ് മാത്രമല്ല ബൈബിളിലെ സത്യത്തിന്റെയും ധർമ്മത്തിന്റെയും മൂല്യം കൂടി തകർക്കുകയാണ്‌.

സാംസൺ കോശി ആശുപത്രി അധികൃതരേ കബളിപ്പിച്ച് ജോലിക്ക് കയറിയതാണോ എന്നും വ്യക്തമായിട്ടില്ല. ഡോ സംസൺ കോശിക്ക് എം ബി ബി എസ് യോഗ്യത ഉണ്ട്. ഇത് വയ്ച്ച് അദ്ദേഹം പീഡിയാട്രീഷ്യൻ എന്നും പി ജി ഉണ്ടെന്നും പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. പീഡിയാട്രീഷ്യൻ എന്ന് പറഞ്ഞ് ടിവിയിൽ വരെ ഇന്റർവ്യൂവിൽ സാസൺ കോശി പങ്കെടുത്തിട്ടുണ്ട്. സാംസൺ കോശി തിരുവല്ല മെഡിക്കൽ മിഷനിൽ 5 കൊല്ലം പിഞ്ചു കുട്ടികളേ ചികിൽസിച്ച് മരുന്ന് നല്കിയത് നിയമപരമായി ക്രിമിനൽ കുറ്റകൃത്യമാണ്‌. വ്യാജ ബിരുദം വയ്ച്ച് ചികിൽസിച്ചതും മരുന്നും ആന്റി ബയോട്ടിക്കുകളും കുട്ടികൾക്ക് നല്കിയതും ഗുരുതരമായ കുറ്റമാണ്‌. വിഷയത്തിൽ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാം.