ഓം നമശിവായ ജപിച്ച് ഇന്ത്യയേ ഹൃദയത്തിലേക്ക് ചേർത്ത് ജൂതന്മാർ ഇസ്രായേലിൽ

ഇസ്രായേലിന്റെ പ്രധാന പട്ടണമായ ടെൽ അവീവിൽ ആയിര കണക്കിനു ഇസ്രായേലികൾ ചേർന്ന് ഓം നമ ശിവായ മുഴക്കി പ്രാർഥന നടത്തി. കോവിഡിൽ മൂടിയ ഇന്ത്യക്ക് ആ രാജ്യത്തിന്റെ ആചാരവും വിശ്വാസവും ആചരിച്ച് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു എന്നും ഇന്ത്യക്കൊപ്പം നില്ക്കുന്ന ഇസ്രായേലികൾ. ഇസ്രായേലുകാർ ടെൽ അവീവിൽ ഒത്തുകൂടി ഇന്ത്യയ്ക്കും ഇന്ത്യക്കാരുടെ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിച്ചു. കോവിഡിൽ നിന്നും ഇന്ത്യക്കാർ എത്രയും പെട്ടെന്ന് മുക്തി നേടട്ടേയെന്ന് ‘ഓം നമ ശിവായ്’ എന്ന സ്‌തോത്രം ചൊല്ലി അവർ പറഞ്ഞു.ഇസ്രായേൽ ജനത ‘ഓം നമ ശിവായ്’ എന്ന് പ്രാർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കെ പാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ‘നിങ്ങൾക്ക് പ്രതീക്ഷയുടെ ഒരു കിരണം നൽകാൻ ഇസ്രായേലുകാർ ഒന്നുചേർന്നപ്പോൾ,’ പാൽ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

ഇന്ത്യക്ക് ആപത്ത് വന്നപ്പോൾ ഏറെ ദുഖിക്കുന്നവരാണ്‌ ഇസ്രായേലികൾ. ഇന്ത്യക്ക് വാക്സിൻ എത്തിക്കാനും ഓക്സിജൻ വിതരണം ലോക രാജ്യങ്ങളിൽ നിന്നും ലഭ്യമാക്കാനും ഇസ്രായേൽ മുൻ പന്തിയിൽ നിന്നാണ്‌ പ്രവർത്തിക്കുന്നത്. ഓകാരവും, ഓം നമ ശിവായും മുഴക്കി യഹൂദർ പോലും ഈ പ്രതിസന്ധിയിൽ ഇന്ത്യക്കും ഇന്ത്യൻ ഭരണകൂടത്തിനും ഒപ്പം നിന്ന് പ്രതിസന്ധിയേ മറികടക്കാൻ അക്ഷീണം പ്രയന്തിക്കുന്നു. അതേസമയം ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുമെന്നും കമല ഹാരിസ് പറഞ്ഞു. പ്രിയപ്പെട്ടവർ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങൾ എന്നുമുണ്ടാകും. കഴിയുന്നഎല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.ഓക്‌സിജൻ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ വാക്‌സിൻ അതിവേഗം ലഭിക്കാൻ കൊവിഡ് വാക്‌സിനുകൾക്ക് പേറ്റന്റ് ഒഴിവാക്കുന്നതിന് പിന്തുണ നൽകും. ആദ്യ ഘട്ടത്തിൽ അമേരിക്ക ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോൾ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഇന്ത്യയിലേക്ക് ആവുന്ന എല്ലാ സഹായവും അയക്കാൻ മുഴുവൻ ഓസ്ട്രേലിയൻ പൗരന്മാരോടും അവിടുത്തേ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അഹ്വാനം ചെയ്തു. അതാത് ഓസ്ട്രേലിയൻ സ്റ്റേറ്റ് ഭരണാധികാരികൾ ഇത് ഏകോപിപ്പിക്കാനും നിർദ്ദേശിച്ചു. ലോകത്തിന്റെ 18% ജനങ്ങൾ കഴിയുന്ന ഇന്ത്യയിലെ കോവിഡ് വ്യാപനം ആഗോള വിഷയം ആയി മാറിയിരിക്കുന്നു.ഇന്ത്യയിലെ കോവിഡ് ദുരന്തം കണ്ട ലോകരാജ്യങ്ങളെല്ലാം ഞെട്ടലിലാണ്. നാളെ ഇതേ സാഹചര്യം ഏതൊരു രാജ്യത്തും സംഭവിക്കാമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. വൈറസിന്റെ പുതിയ വേരിയന്റുകൾ പുറത്തിറങ്ങിയാൽ പിന്നെ പ്രതിരോധം ബുദ്ധിമുട്ടായിരിക്കുമെന്നും പറയുന്നു. ഇതുകൊണ്ടാണ് ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി ലോകമെമ്പാടും പ്രാധാന്യമർഹിക്കുന്നത്.

കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യം പോരാടുമ്പോൾ തന്നെ ഇന്ത്യയിൽ നിന്നുള്ള ഭയാനകമായ രംഗങ്ങൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാൻ മിക്ക രാജ്യങ്ങളും അകമഴിഞ്ഞ് സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഇവിടത്തെ കോവിഡ് കേസുകളുടെ എണ്ണം കുറയേണ്ടത് ഇന്ത്യയ്ക്കൊപ്പം മറ്റുരാജ്യങ്ങളുടെയും ആവശ്യമായിരിക്കുന്നു.ഈ രോഗവ്യാപനം ഇന്ത്യയുടെ മാത്രം പ്രതിസന്ധിയല്ല. ഇത് എല്ലാവർക്കുമുള്ള പ്രതിസന്ധിയാണ് എന്നാണ് മിക്ക ഗവേഷകരും പറയുന്നത്. വൈറസിന് അതിർത്തി, ദേശീയത, പ്രായം, മതം അങ്ങനെ വേർത്തിരിവില്ലെന്നും എപ്പോൾ വേണമെങ്കിലും എവിടെയും വരാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞനായ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞത്.

നിർഭാഗ്യവശാൽ ഇപ്പോൾ ഇന്ത്യയിലെ ഈ പ്രതിസന്ധി നാളെ മറ്റ് രാജ്യങ്ങൾക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. ലോകം പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ മഹമാരി വെളിപ്പെടുത്തി. ഒരു രാജ്യത്ത് വളരെ ഉയർന്ന തോതിൽ അണുബാധയുണ്ടെങ്കിൽ അത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.യാത്രാ നിയന്ത്രണങ്ങൾ, ഒന്നിലധികം ടെസ്റ്റുകൾ നടത്തിയിട്ടും കേസുകൾ കുറയുന്നില്ല. വൈറസ് വ്യാപകമായിരിക്കുന്ന എവിടെ നിന്നെങ്കിലും ഒരു യാത്രക്കാരൻ വന്നിട്ടുണ്ടെങ്കിൽ അവരിലൂടെ മറ്റു സ്ഥലങ്ങളിലും വൈറസ് എത്താൻ കൂടുതൽ സാധ്യതയുണ്ട്. അടുത്തിടെ ന്യൂഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്കു പോയ വിമാനത്തിലെ 50 ഓളം യാത്രക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു.