കൃഷ്ണനെ ഇഷ്ടം ;ഇനി ഹിന്ദുവെന്ന് ഇസ്രായേൽ പൗരൻ

സനാതന ധർമ്മം സ്വീകരിച്ച് ഇസ്രായേൽ പൗരൻ എഡ്ഗർ ഫൈൻഗോർ വാർത്തകളിൽ നിറയുന്നു . വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് താൻ വൈഷ്ണവ പാരമ്പര്യം സ്വീകരിച്ചതെന്ന് അസമിലെത്തിയ എഡ്ഗർ ഫൈൻഗോർ പറഞ്ഞു.ഭഗവാൻ കൃഷ്ണനോടുള്ള ഭക്തിയാണ് എഡ്ഗറെ സനാതന ധർമ്മത്തിലേക്ക് എത്തിച്ചത് . ഹിന്ദു വിശ്വാസം സമ്പൂർണ്ണതയും ആത്മീയ പൂർത്തീകരണവും പ്രദാനം ചെയ്യുന്നുവെന്ന് എഡ്ഗർ പറയുന്നു .സനാതന ധർമ്മത്തിന്റെ സമ്പന്നമായ പൈതൃകം പഠിക്കാനായി ലോകമെമ്പാടുമുള്ള ഹിന്ദു ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കാനുള്ള തീരുമാനത്തിലാണ് എഡ്ഗർ .ശ്രീകൃഷ്ണന്റെ പാദങ്ങളിൽ അഭയം പ്രാപിക്കുന്ന ശിഷ്യൻ എന്നർത്ഥം വരുന്ന കൃഷ്ണ ശരൺ ഭക്ത് എന്ന പേരും എഡ്ഗർ സ്വീകരിച്ചു.

ഇത് വെറും ആത്മീയ യാത്ര മാത്രമല്ല, സാംസ്കാരിക വിനിമയത്തിന്റെയും ആത്മീയ നവോത്ഥാനത്തിന്റെയും പാതയാണെന്നും അദ്ദേഹം പറയുന്നു . അസമിലെ പാരമ്പര്യങ്ങളിൽ മുഴുകി ജീവിതം ഭഗവാൻ കൃഷ്ണന് സമർപ്പിച്ച് ജീവിക്കാനാണ് എഡ്ഗറിന്റെ തീരുമാനം .ശ്രീകൃഷ്ണൻ്റെ പാദങ്ങളിൽ അഭയം പ്രാപിക്കുന്ന ശിഷ്യൻ എന്നർത്ഥം വരുന്ന കൃഷ്ണ ശരൺ ഭകത് എന്നറിയപ്പെടുന്ന ഫെയ്ൻഗോർ, സനാതൻ ധർമ്മം ആശ്ലേഷിക്കുന്നതിനുള്ള തൻ്റെ അഗാധമായ യാത്ര പ്രകടിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേ, ഭകത് തൻ്റെ ആത്മീയ അന്വേഷണത്തിൻ്റെ ആഴം അറിയിച്ചു, “വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും പഠനത്തിനും ശേഷം, ആണ് വൈഷ്ണവത്തിൻ്റെ പാരമ്പര്യം ആദരവോടെ സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു

കാശിയിലെത്തി ഹിന്ദുമതം സ്വീകരിച്ച് റഷ്യൻ യുവതി .മോസ്കോ സ്വദേശിനിയായ ഇംഗബാരദോഷ് (40) ആണ് സനാതന ധർമ്മം സ്വീകരിച്ചത് . ഇംഗബാരദോഷിന്റെ പേര് ‘ഇംഗാനന്ദമൈ മാ’ എന്നാക്കി മാറ്റുകയും ചെയ്തു .2011 മുതലാണ് സനാതന ധർമ്മം സ്വീകരിക്കാനുള്ള ഇംഗബാരദോഷിന്റെ യാത്ര ആരംഭിക്കുന്നത്. 2011ൽ മോസ്കോയിൽ നിന്ന് ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇംഗബാരദോഷ് കാശിയിലെത്തി. സനാതന ധർമ്മത്തെക്കുറിച്ച് ആദ്യമായി പഠിച്ചത് ഇവിടെ നിന്നാണ്.മോസ്കോയിൽ തിരിച്ചെത്തിയ ശേഷവും സനാതന ധർമ്മത്തെക്കുറിച്ചും വൈദിക പാരമ്പര്യങ്ങളെക്കുറിച്ചും പഠിച്ചുകൊണ്ടിരുന്നു. ഒടുവിൽ 2024-ൽ വാരണാസിയിലെത്തി സനാതന ധർമ്മം സ്വീകരിച്ചു.കാശിയിൽ വന്നതിന് ശേഷം അപാരമായ ഊർജ്ജം ലഭിക്കുന്നുണ്ടെന്നും, മറ്റൊന്നിനും ഇത് നൽകാനാകില്ലെന്നും ഇംഗബാരദോഷ് പറയുന്നു. കാശി അവർക്ക് ആത്മീയതയുടെ കേന്ദ്രമാണ്. കാശിയിൽ സനാതന ധർമ്മം സ്വീകരിച്ച ഇവരുടെ ഗോത്രം ഇപ്പോൾ കശ്യപ ഗോത്രമായി മാറി. കാശിയിലെ ക്ഷേത്രങ്ങളും അവിടെ നിന്ന് പുറപ്പെടുന്ന വേദ ശബ്ദങ്ങളും ഇവിടെയുള്ള ഗംഗയുടെ ഘാട്ടുകളും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇംഗബാരദോഷ് പറയുന്നത് .

ഹരിദ്വാർ സന്ദർശനത്തിനെത്തി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി . കുടുംബത്തോടൊപ്പം ഹരിദ്വാറിൽ എത്തിയ എറിക്, കാളീപൂജ നടത്തുകയും ഗംഗാദേവിയുടെ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.കനത്ത സുരക്ഷ സജ്ജീകരണങ്ങളോടെ എത്തിയ അദ്ദേഹത്തെ ശ്രീ ഗംഗാസഭ പാരമ്പര്യ ആചാരങ്ങളോടെ സ്വീകരിച്ചു . തുടർന്ന് അദ്ദേഹം കാശിയുടെയും , ഗംഗാ ആരതിയുടെയും ഐതിഹ്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു . ഗംഗാ നദിയെ മാതാവ് എന്ന് വിളിക്കുന്നത് നമ്മുടെ വിശ്വാസമാണെന്നും , ആ വിശ്വാസങ്ങളാണ് നമുക്ക് ജീവൻ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം ഗംഗയിൽ ദീപവും , പാലും അർപ്പിച്ച് പ്രാർത്ഥിച്ച എറിക് ഗംഗാജലവും സ്വീകരിച്ചാണ് മടങ്ങിയത് .

അമേരിക്കയിലും കാനഡയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാണ് ഹിന്ദുക്കൾ. ശക്തമായ കുടുംബ ഘടനയും വിദ്യാഭ്യാസത്തോടുള്ള അഭിനിവേശവും, സമൂഹത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രൊഫഷണൽ സംഭാവനകൾക്കുപുറമേ സാംസ്കാരിക പൈതൃകംകൊണ്ടും സമ്പന്നമാണ്. വസ്ത്രധാരണവും രുചിവൈവിധ്യവും ഹോളി, ദീപാവലി പോലുള്ള ഉത്സവങ്ങളും പാശ്ചാത്യ ലോകത്തെ പോലും ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സംസ്കൃതിയുടെ മകുടോദാഹരണങ്ങളാണ്.

ക്രിസ്തുമതവും ഇസ്ലാം മതവും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മതമാണ് ഹിന്ദുമതം, യഥാര്‍ത്ഥത്തില്‍ സനാതന ധര്‍മ്മം എന്ന് അറിയപ്പെടുന്നു. അതിന്റെ വേരുകള്‍ 10,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ബിസി 7000 മുതല്‍ ഹിന്ദു ഗ്രന്ഥങ്ങള്‍ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.മറ്റു മതങ്ങളെപ്പോലെ ഹിന്ദു മതം ഒരു പ്രത്യേക വ്യക്തി രൂപപ്പെടുത്തിയെടുത്തതല്ല. ഹിന്ദു മതം വര്‍ഷങ്ങളായി പരിണമിച്ചുവെന്നും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു. സിന്ധു നദിയുടെ തീരത്ത് ജീവിച്ചിരുന്ന ആളുകള്‍ ആദ്യം പിന്തുടര്‍ന്ന ചില പ്രത്യേക വിശ്വാസങ്ങള്‍ മതത്തിന്റെ അടിസ്ഥാനതത്വങ്ങളായി മാറി. എന്നിരുന്നാലും ധാരാളം പ്രചാരകര്‍ ഹിന്ദുമതത്തിന് ഉണ്ടായിട്ടുണ്ട്.