രാജാവിനൊപ്പം ഉള്ളത് വെറും 3% ജനം- പിണറായിയെ പരിഹസിച്ച് ജേക്കബ് തോമസ്

രാജാവിനൊപ്പം കോട്ടക്ക് ഉള്ളിൽ ഉള്ളത് വെറും 3% ആളുകൾ മാത്രമാണ്‌. ബാക്കി 97% ശതമാനം ജനങ്ങളും രാജാവിന്റെ കോട്ടക്ക് പുറത്താണ്‌. ആ 97 % ജനങ്ങളും ഉറങ്ങുന്നത് തറയിലും സാധാരന പായയിലും ഒക്കെയാണ്‌. അവരിൽ കർഷകരും ആദിവാസികളും മൽസ്യതൊഴിലാളികളും ആണ്‌ അധികവും. അവർ ഉറങ്ങുന്ന വിധത്തിൽ അവർക്കൊപ്പം ഞാൻ ഉറങ്ങിയതിൽ ഒരു കുഴപ്പവും ഇല്ല. നോക്കുക..97 % ശതാമനം ആളുകളും രാജാവിനും കോട്ടക്കും പുറത്ത് തന്നെയാണ്‌

സർവീസിൽ നിന്നും വിരമിക്കുന്ന കേരളത്തിലെ ഏറ്റവും സീനിയർ ഡി.ജി.പി ( ലോക്ക് നാഥ ബഹറയ്ക്കും മുകളിൽ ഉള്ള സീനിയർ) ജേക്കബ് തോമസിന്റെ വാക്കുകളാണിത്

കസേര വിട്ട് 31നു ഉച്ചക്ക് തന്നെ പിണറായി രാജാവിന്റെ നെഞ്ചത്ത് തന്നെ ആദ്യ പരിഹാസ വെടി ഉതിർത്താണ്‌ അനൗദ്യോഗിക ജീവിതത്തിലേക്ക് ജേക്കബ് തോമസ് കടന്നത്. രാജാവിന്റെ കോട്ടക്ക് അകത്തേക്ക് ആർക്കും കറക്കാൻ പറ്റില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഭാവി പരിപാടികൾ ഒന്നും ആലോചിച്ചിട്ടില്ല എന്നും ഒന്നും ഇപ്പോൾ പറയാൻ ആകില്ല എന്നും വ്യക്തമാക്കി.