കിന്നാരത്തുമ്പികൾ സിനിമയുടെ നിർമാതാവ് ജീവിക്കാനായി ബിരിയാണി വിൽക്കുന്നു

ഷക്കീലയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആശംസകളുമായി ആരാധകരും താരങ്ങളുമെത്തിയിരിന്നു. തെന്നിന്ത്യയിലൊട്ടാകെ ഷക്കീലയുടെ സിനിമകൾ തരംഗമായി നിന്നൊരു കാലഘട്ടമുണ്ടായിരുന്നു. കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഷക്കീല സിനിമകളുടെ ഉത്ഭവം. കിന്നാര തുമ്പികളുടെ നിർമ്മാതാവ് ജാഫർ കാഞ്ഞിരപ്പള്ളി ഇന്ന് ബിരിയാണി വിൽക്കുന്നു.

ബിരിയാണികച്ചവടത്തെക്കുറിച്ച് ജാഫർ പറയുന്നതിങ്ങനെ, എനിക്ക് നല്ല വിൽപ്പന ലഭിച്ചുകഴിഞ്ഞാൽ, ഈ പ്രതിസന്ധിയിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിയും. നേരത്തെ ഞാൻ 29 രൂപയ്ക്ക് ബിരിയാണി വിറ്റു. ആദ്യ ദിവസം 3000 ബിരിയാണി പാക്കറ്റുകൾ വിറ്റുപോയി. ഇപ്പോൾ ഞാൻ 49 രൂപയ്ക്ക് ഒരു ബിരിയാണി പാക്കറ്റ് വിൽക്കുന്നു. ആളുകൾക്ക് മിതമായ നിരക്കിൽ രുചികരമായ ബിരിയാണി ലഭിക്കുകയാണെങ്കിൽ, അവർ അത് വാങ്ങും. 20 രൂപക്ക് അധികം ആളുകൾ ബിരിയാണി വാങ്ങുന്നുണ്ട്, ”ജാഫർ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയുടെ പല മേഖലകളിലും അദ്ദേഹം കൈ വെച്ചിട്ടുണ്ട്. സിനിമ സെറ്റുകളിലെ പ്രിയ സാന്നിധ്യമാണ് അദ്ദേഹം. ഒരുകാലത്ത് മലയാളി പ്രേക്ഷകരം ഹരം കൊള്ളിച്ച കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവായി. പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം പല ചിത്രങ്ങളിൽ അഭിനയിച്ചു.