ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ പ്രഖ്യാപിച്ചു ജഗ് മോഹൻ റെഡ്ഡി; സത്യസായി ബാബയുടെ പേരിലും ജില്ല

ആന്ധ്രാപ്രദേശിൽ ജില്ലാ രൂപീകരണ നിയമം വകുപ്പ് 3 (5) പ്രകാര൦ പുതിയ 13 ജില്ലകൾ രൂപീകരിച്ച് ജഗ്‌മോഹൻ റെഡ്ഡി. ഇതോടെ ആന്ധ്രാപ്രദേശിലെ ആകെ ജില്ലകളുടെ എണ്ണം 26 ആയി. അതോടൊപ്പം വിവിധ ജില്ലകളുടെ ആസ്ഥാനവും മാറ്റിയിട്ടുണ്ട്. ലോകസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ വിഭജനം നടത്തിയിരിക്കുന്നത്. 13 ജില്ലകളിൽ പുതിയ ആസ്ഥാനവും നിലവിൽ വന്നു. ജില്ലകളുടെ പേരും ബ്രാക്കറ്റിൽ നിലവിലെ ആസ്ഥാനവുമടക്കമുള്ള ലിസ്റ്റാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ടത്.

ശ്രീ സത്യസായി ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്ന പുട്ടപർത്തി ആസ്ഥാനമാക്കി ശ്രീ സത്യസായി എന്ന പേരിൽ പുതിയ ജില്ല പ്രഖ്യാപിച്ചു. തിരുപ്പതി ആസ്ഥാനമാക്കി ക്ഷേത്രനഗര ജില്ല ശ്രീബാലാജി എന്ന പേരിലും നിലവിൽ വന്നു. എൻടിആറിന്റെ പേരിൽ വിജയവാഡ ആസ്ഥാനമാക്കിയും പുതിയ ജില്ല പ്രഖ്യാപിച്ചു. വൈഎസ്ആർ എന്ന പേരിൽ മുന്നേ തന്നെ കടപ്പ ജില്ല അറിയപ്പെടുന്നുണ്ട്.

ശ്രീകാകുളം (ശ്രീകാകുളം), വിസിയനഗരം(വിസിയനഗരം), മന്യം (പാർവ്വതീപുരം), അല്ലൂരി സീതാരാമ രാജു- (പെഡേറു), വിശാഖപട്ടണം- (വിശാഖപട്ടണം), അനകപള്ളി-(അനകപള്ളി), കാക്കിനാഡ-(കാക്കിനാഡ), കോണാ സീമ-(അമലാപുരം), ഈസ്റ്റ് ഗോദാവരി-(രാജമഹേന്ദ്രവാരം), വെസ്റ്റ് ഗോദാവരി-(ഭീമാവാരം), എല്ലുരു- (എല്ലുരു), കൃഷ്ണ-(മച്ചിലിപട്ടണം), എൻടിആർ ജില്ല- (വിജയവാഡ), ഗുണ്ടൂർ-(ഗുണ്ടൂർ), ബാപ്റ്റാല-(ബാപ്റ്റാല), പൽനാഡു-(നർസരോപേറ്റ), പ്രകാശം-(ഓൺഗോൾ), എസ്പിഎസ് നല്ലൂർ-(നല്ലൂർ), കൂർനൂൽ-(കൂർനൂൽ), നന്ദ്യാൽ-(നാന്ദ്യാൽ), അനന്തപുരം-(അനന്തപുരം), ശ്രീ സത്യസായി ജില്ല-(പുട്ടപർത്തി), വൈഎസ്ആർ കഡപ്പ-(കഡപ്പ), അന്നമയ -(റായാചോട്ടി), ചിറ്റൂർ-(ചിറ്റൂർ), ശ്രീബാലാജി-(തിരുപ്പതി). എന്നിങ്ങനെയാണ് 13 പുതിയ ജില്ലകളടക്കം 26 ജില്ലകളുടേയും ആസ്ഥാനങ്ങളുടേയും പേരുകൾ പ്രഖ്യാപിച്ചത്.