കോൺഗ്രസ് ഉപേക്ഷിച്ച 3 നേതാക്കൾക്ക് ബിജെപിയിൽ അത്യുന്നത പദവികൾ നല്കി

ഗാന്ധി കുടുംബത്തിനേതിരെ രൂക്ഷമായ പരാമർശങ്ങളുമായി കോൺഗ്രസ് വിട്ട് മൂന്ന് മാസത്തിന് ശേഷം ജയ്വീർ ഷെർഗിലിനെ വെള്ളിയാഴ്ച ബിജെപി വക്താവായി നിയമിച്ചു.കോൺഗ്രസ് പാർട്ടി ഉപേക്ഷിച്ച് ബിജെപിയിലേക്ക് വന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ അംഗങ്ങളാക്കി.ബിജെപി നാഷണൽ എക്സിക്യൂട്ടീവ് അത്യന്നത സമിതിയാണ്‌.അത്യപൂർവ്വം ആളുകൾക്കേ ഇവിടെ സ്ഥാനം ഉള്ളു. മോദി, അമിത്ഷാ, രാജ് നാഥ് സിങ്ങ് തുടങ്ങിയവർക്കൊപ്പം ഉള്ള സമിതിയാണിത്

യുപി മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, മുൻ ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ മദൻ കൗശിക്, മുൻ കോൺഗ്രസ് നേതാവ് റാണാ ഗുർമീത് സിംഗ് സോധി, മുൻ പഞ്ചാബ് മന്ത്രി മനോരഞ്ജൻ കാലിയ എന്നിവരും ബിജെപി പാർട്ടിയിലേക്ക് എത്തിയ മറ്റ് പാർട്ടി നേതാക്കളിൽ പെടുന്നു

കോൺഗ്രസ് വിട്ട് വരുന്നവർക്കാണിപ്പോൾ ബിജെപിയിൽ വൻ ഓഫർ. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമാണ്‌ ഇതിനു പിന്നിൽ ബിജെപി ലക്ഷ്യം വയ്ക്കുന്നതും. രാഹുൽ ഗാന്ധിയുടെ യാത്ര നടക്കവേ തന്നെയാണ്‌ പലയിടത്തും കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടത്. ഗോവയിലെ കോൺഗ്രസ്സിനെ മുഴിവനായും ബിജെപി വിഴുങ്ങിയ അവസ്ഥയാണ്‌. പുതുതായി വന്ന കോൺഗ്രസ് പ്രസിഡന്റിനോ രാഹുൽ ഗാന്ധിക്കോ അടിയൊഴുക്കുകൾ തടയാൻ ആകുന്നില്ല