കാശ്മീര്‍ വിഷയത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

കശ്​മീരില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവല്‍, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പ​ങ്കെടുക്കുന്നുണ്ട്​.

കശ്​മീരില്‍ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ കര്‍ശനമാക്കുന്നതിനിടെയാണ്​ ഷാ യോഗം വിളിച്ചിരിക്കുന്നത്​. യോഗത്തിന്​ ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വരുമെന്നാണ്​ റിപ്പോര്‍ട്ട്​.

അതേസമയം, അമിത്​ ഷാ ജമ്മുകശ്​മീര്‍ സന്ദര്‍ശനം നടത്തുമെന്ന വാര്‍ത്തകളും പുറത്ത്​ വരുന്നുണ്ട്​. പാര്‍ലമ​െന്‍റ്​ സമ്മേളനത്തിന്​ ശേഷം കശ്​മീരിലെത്താനാണ്​ അമിത്​ ഷായുടെ പദ്ധതി. കശ്​മീരിലെ കേന്ദ്ര സര്‍ക്കാറിന്‍െറ നടപടികള്‍ക്കെതിരെ പാര്‍ലമ​െന്‍റില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്താനിരി​ക്കേയാണ്​ നിര്‍ണായക യോഗം.

കശ്​മീരില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന്​ കേന്ദ്രസര്‍ക്കാര്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. വിനോദ സഞ്ചാരികളോടും അമര്‍നാഥ്​ തീര്‍ഥാടകരോടും കശ്​മീര്‍ വിടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.