ലുലു ഗ്രൂപ്പിനും എംഎ യൂസഫലിക്കുമെതിരായ വ്യാജവാർത്തകൾ ; പ്രതികരിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ

കഴിഞ്ഞ ദിവസം കാശ്മീരിൽ മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. ഈ ചടങ്ങിൽ വച്ച് ലുലു ഗ്രൂപ്പിനും ചെയർമാൻ എംഎ യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയത് ജമ്മുകാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ്. മാൾ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം. അദ്ദേഹം പറഞ്ഞ വാക്കുകൾ എങ്ങനെയാണ്? അടുത്തകാലത്തായി എല്ലാ നല്ല പ്രവർത്തികളെ കുറിച്ചും തെറ്റായ പ്രചാരണങ്ങളാണ് കണ്ടുവരുന്നത്.

ഈ അടുത്തിടെ ലുലു ഗ്രൂപ്പിലെ നിരോധിച്ചു എന്ന ഒരു വാർത്ത താൻ കേൾക്കാൻ ഇട എന്നും ഇതുപോലെ തലയും വാലുമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ് എന്നും ഗവർണർ പ്രതികരിച്ചു. എല്ലാത്തിലും നെഗറ്റീവ് കാണരുത് എന്ന് എൻ്റെ മാധ്യമ സുഹൃത്തുക്കളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ലഫ്റ്റനൻറ് ഗവർണർ അധ്യക്ഷ പ്രസംഗത്തിൽ ഇത്തരത്തിൽ ലുലു ഗ്രൂപ്പിനെക്കുറിച്ചും എം എ യൂസഫലിയെ കുറിച്ചും പറയുമ്പോൾ അത് വളരെ ശക്തമായി വളരെ നല്ല ഒരു മറുപടിയാണ്. സമൂഹമാധ്യമങ്ങളിലും ചില യൂട്യൂബ് ചാനലുകളിലും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് ഈ കാലയളവിൽ ലുലു ഗ്രൂപ്പിനെ കുറിച്ചും യൂസഫിനെ കുറിച്ചും നടക്കുന്നത്.

ഈ വ്യാജ പ്രചാരണങ്ങൾക്കെതിരെ ലുലു ഗ്രൂപ്പ് നിയമ നടപടിയും സ്വീകരിച്ചിരുന്നു. അതേസമയം കൂടുതൽ റീച്ച് കിട്ടാനായി തൻറെ ചിത്രങ്ങൾ വച്ച് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നും എന്നാൽ വ്യക്തിപരമായി അധിക്ഷേപിച്ചാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും യൂസഫലി കഴിഞ്ഞ ദിവസം അബുദാബിയിൽ വ്യക്തമാക്കുകയും ചെയ്തു. എന്തായാലും കാശ്മീർ പോലെ വളരെ സെൻസിറ്റീവ് ആയ ഒരു സ്ഥലത്ത് യൂസഫലിയെ കുറിച്ചും അദ്ദേഹത്തിൻറെ ലുലു ഗ്രൂപ്പിനെ കുറിച്ചും ഇത്തരത്തിൽ വളരെ നല്ല ഒരു ആ പ്രതികരണം, അതും കാശ്മീർ ഗവർണറിൽ നിന്ന് തന്നെ വരുന്നത് വളരെ ശുഭസൂചകമാണ്.

ബഹുമാനപ്പെട്ട ലഫ്റ്റനൻറ് ഗവർണറുടെ സാന്നിധ്യത്തിൽ ഞങ്ങൾക്ക് ഹൈപ്പർ മാർക്കറ്റിൻറെ ശിലാസ്ഥാപനം നടന്നു. എംആറുമായി സഹകരിച്ച് ഷോപ്പിംഗ് മാളും, ഹൈപ്പർ മാർക്കറ്റുംനിർമിക്കും. അപ്പൊൾ ഗവർണറെ ഒരു കാര്യം പ്രസംഗിച്ചു. ഒരു ഗ്രൂപ്പിന് എതിരായി പല വ്യാജപ്രചരണങ്ങളും ഉണ്ട്. അതൊന്നും ഞങ്ങൾ കണക്കിലെടുക്കുന്നില്ല . ഞങ്ങൾ എല്ലാ സപ്പോർട്ടും ചെയ്തു കൊടുത്ത് ഹൈപ്പർമാർക്കറ്റിനൊപ്പം ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിൻറെ വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുമെന്നും എം എ യൂസഫലി പ്രതികരിച്ചു.