കുട്ടികളെ ഇഷ്ടമാണ്, അമ്മയാകാന്‍ ദത്തെടുത്താലും മതിയെന്ന് ജാസ്മിന്‍

 

ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്‌ ജാസ്മിന്‍ എം. മൂസ. ബിഗ് ബോസില്‍ എത്തുമ്പോൾ തന്നെ ജാസ്മിന്‍ അതുവരെയുള്ള തന്റെ ജീവിതത്തെ ക്കുറിച്ചും സെക്ഷ്വല്‍ ഐഡന്റിന്റി എന്താണെന്നും വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ടുവെച്ച ന്യൂ നോര്‍മല്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു ജാസ്മിനെപ്പോലുള്ള മത്സരാര്‍ത്ഥികളുടെ വരവ്. കുടുംബ പ്രേക്ഷകരിലേക്ക് ഈ ആശയം എത്തിക്കുന്നതിണ്‌ വേണ്ടി കൂടിയായിരുന്നു പല ലൈംഗിക താല്‍പ്പര്യമുള്ളതും അത് തുറന്ന് പറയുന്നവരെയും ഗെയിമിന്റെ ഭാഗമാക്കുന്നത്.

തനിക്കൊരു ജീവിത പങ്കാളിയുള്ളതായി ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ ബിഗ് ബോസില്‍ ലെസ്ബിയനായി മറ്റൊരാളുകൂടിയുണ്ടായിരുന്നു. അപര്‍ണ മള്‍റിയാണ് മറ്റൊരാള്‍. ആളുകള്‍ക്ക് ഇപ്പോഴും സ്വവര്‍ഗാനുരാഗികളായവരെക്കുറിച്ച് ചില സംശയങ്ങള്‍ ബാക്കിയാവാറുണ്ട്. ഇപ്പോള്‍ കോമഡി സ്റ്റാര്‍സില്‍ നിന്നും ജാസ്മിന് നേരെ ഉയര്‍ന്നതും ഇതാണ്. ജാസ്മിന്‍ സത്യത്തിൽ ഒരു സ്ത്രീയല്ലേ, അത്‌കൊണ്ട് തന്നെ എപ്പോഴെങ്കിലും അമ്മയാവണമെന്നും കുട്ടികൾ വേണമെന്നും തോന്നിയിട്ടു ണ്ടോ? അപ്പോള്‍ ഒരു ആണിനെ കല്യാണം കഴിക്കാന്‍ ജാസ്മിന്‍ തയ്യാറാകുമോ? ഇതായിരുന്നു ആങ്കർ ചോദിച്ചത്.

ഇതിന് ജാസ്മിന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്. ‘അമ്മയാകാന്‍ ഒരു ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ?’ എന്നാണ്. നമ്മള്‍ ഏത് കാലത്താണ് ജീവിക്കുന്നത്. ഇത്രയും സാങ്കേതികവിദ്യകളൊക്കെ ഇവിടെയുണ്ട്. ഒരുപാട് സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുണ്ട്. ഐ.വി.എഫ്. ട്രീറ്റ്‌മെന്റിനെക്കുറിച്ചൊക്കെ കേട്ടിട്ടില്ലേ ?, ഇനി അതും പോരെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല, ദത്തെടുക്കാമല്ലോ.? എന്നായിരുന്നു.