Home entertainment പ്രിയതമയ്ക്ക് പിറന്നാളാശംസ നേർന്ന് ജയസൂര്യ

പ്രിയതമയ്ക്ക് പിറന്നാളാശംസ നേർന്ന് ജയസൂര്യ

ചെയ്യുന്ന ഓരോ വേഷവും അതിന്റെ സ്വാഭാവികതയിലേക്കെത്തിച്ച് അഭിനേതാവിന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന താരമാണ് ജയസൂര്യ. മലയാള സിനിമയ്ക്ക് എക്കാലവും ഉയർത്തി കാണിക്കാൻ സാധിക്കുന്ന അഭിനേതാവാണ് ജയസൂര്യ. സിനിമകളുടെ എണ്ണത്തേക്കാൾ ചെയ്യുന്ന കഥാപാത്രങ്ങൾ ഓരോന്നും പൂർണ്ണ അർപ്പണ ബോധത്തോടെയും ആത്മാർത്ഥതയോടെയും ചെയ്യുന്നതിൽ ജയസൂര്യയിലെ നടൻ വിജയിച്ചു നിൽക്കുകയാണ്. അവാർഡുകളുടെ എണ്ണത്തിലോ പരിഗണനകൾക്കോ അപ്പുറം പ്രേക്ഷകർ ഏറ്റെടുക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ജയസൂര്യ എന്ന അഭിനേതാവിനെ വ്യത്യസ്ഥനാക്കുന്നത്. ഇത്തരം വിജയങ്ങളെല്ലാം ആഘോഷിക്കപ്പെടുമ്പോൾ ജയസൂര്യ അതിന്റെ ക്രെഡിറ്റ് കൊടുക്കുന്നത് തന്റെ പ്രിയതമയ്ക്കാണ്. ഇപ്പോൾ സരിതയുടെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് താരം.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ചെറിയ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച നടൻ ഇപ്പോൾ മലയാള സിനിമയിലെ നായക പദവിയിൽ ശ്രദ്ധേയനാണ്. 2002ൽ പുറത്തെത്തിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യയുടെ നായക അരങ്ങേറ്റം.

ജയസൂര്യയുടെ പ്രണയ വിവാഹവും ഒരു സിനിമ സ്റ്റൈലിൽ ആയിരുന്നു. അറിയപ്പെടുന്ന ഫാഷൻ ഡിസൈനറായ സരിതയാണ് ജയസൂര്യയുടെ ഭാര്യ. ദമ്പതിമാർക്ക് രണ്ട് മക്കളുമുണ്ട്. 2004 ജനുവരി 25 ന് ആയിരുന്നു ജയസൂര്യയും സരിതയും വിവാഹിതരായത്. ഇപ്പോൾ സരിതയുടെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് താരം.

ജയസൂര്യ പങ്കുവെച്ച ചിത്രത്തിന് ചുവടെ സരിതയ്ക്ക് ജന്മദിന ആശംസകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടി സംവൃത സുനിൽ ‘ഹാപ്പി ബർത്ത് ഡേ സരിതേച്ചി’ എന്നാണ് കുറിച്ചിരിക്കുന്നത്. ടെലിവിഷൻ അവതാരിക ലക്ഷ്മി നക്ഷത്രയും ഇതേ വാചകം പങ്കുവെച്ചാണ് സരിതയ്ക്ക് ആശംസകൾ നേർന്നത്. രചന നാരായണൻകുട്ടി, രമേഷ് പിഷാരടി, സെന്തിൽ കൃഷ്ണ രാജാമണി തുടങ്ങിയ താരങ്ങളും പോസ്റ്റിൽ പിറന്നാൾ ആശംസിച്ച് എത്തിയിട്ടുണ്ട്. ഇവർക്കെല്ലാം പുറമേ ഒട്ടനവധി ആരാധകരാണ് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.