പ്രത്യേകതരം പുരോഗമനം, ഫാത്തിമ തെഹ്ലിയയെ ട്രോളി ജസ്ല മാടശേരി

പെണ്‍കുട്ടികള്‍കളുടെ വിവാഹ പ്രായപരിധി ഉയര്‍ത്തല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കല്‍ തുടങ്ങിയവയെ എതിര്‍ത്ത് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസഡിന്റ് ഫാത്തിമ തെഹ്ലിയ അടക്കമുള്ളവര്‍ രംഗത്തകെത്തി. ഇപ്പോള്‍ ഫാത്തിമയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയക ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശേരി. ഫാത്തിമയുടെ നിലപാടുകളില്‍ കാപട്യമാണെന്ന എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുമ്പൊരു ചാനല്‍ പരിപാടിയില്‍ പറഞ്ഞ വാക്കുകളാണ് ജസ്ല പങ്കുവെച്ചിരിക്കുന്നത്.

എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം. നിഖാബ് ധരിക്കുന്നതിനെ അനുകൂലിച്ച ഫാത്തിമ തഹ്ലിയ നിഖാബ് നിരോധനം എംഇഎസിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ അവകാശലംഘനമല്ലേ എന്ന് ചാനല്‍ പരിപാടിയില്‍ ഫസല്‍ ഗഫൂറിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായിരുന്നു ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം.

ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്ര വാദികള്‍. ആ കുട്ടിയെ നോക്കുക. അവര് നല്ല മേക്കപ്പ് എല്ലാം ചെയ്ത് അവരുടെ മുഖമെല്ലാം കാണിച്ച് രാഷ്ട്രീയത്തിലും അല്ലാതെയുമായി നടക്കുന്നുണ്ട്. എന്നിട്ടവര്‍ മറ്റുള്ളവരുടെ മുഖം മറയ്ക്കാന്‍ വേണ്ടി വാദിക്കുകയാണ്. കാപട്യമാണത്’, ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഈ വീഡിയോ ആണ് പ്രത്യേക തരം പുരോഗമനം എന്ന ക്യാപ്ഷനോട് ജസ്ല മാടശേരി പങ്കുവെച്ചിരിക്കുന്നത്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായംപതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നാക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുളള കടന്നുകടയറ്റമണ്. ഭരണകൂടമോ സമൂഹമോ അല്ല സ്ത്രീകളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത്. പുരുഷന്‍മാരുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്നും തഹ്ലിയ പറഞ്ഞു. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്.