സ്ത്രീകള്‍ അഭിപ്രായം പറഞ്ഞാല്‍ വേശ്യയായി, വെടിയായി, പടക്കമായി….. ജസ്ലയുടെ കുറിപ്പ്

മലയാളികള്‍ക്ക് സുപരിചിതയാണ് ജസ്ല മാടശേരി. ആക്ടിവിസ്റ്റും ബിഗ്‌ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ത്ഥിയുമായിരുന്നു ജസ്ല. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ ജസ്ല യാതൊരു മടിയും കാണിക്കാറുമില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ ജസ്ല പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്.

സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളത്തിലെ ചിലര്‍ പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്.സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകള്‍ക്കിടയിലാണ് എന്ന പൊതുബോധമാണ് സ്ത്രീ മിണ്ടിയാല്‍, അവള്‍ രാഷ്ട്രീയം പറഞ്ഞാല്‍ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാല്‍ ഒക്കെ ഉണര്‍ന്ന് ഉദ്ധരിച്ച് പൊന്തുന്നത്.- ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

ജസ്ലയുടെ കുറിപ്പ്, സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളത്തിലെ ചിലര്‍ പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്.സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകള്‍ക്കിടയിലാണ് എന്ന പൊതുബോധമാണ് സ്ത്രീ മിണ്ടിയാല്‍, അവള്‍ രാഷ്ട്രീയം പറഞ്ഞാല്‍ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാല്‍ ഒക്കെ ഉണര്‍ന്ന് ഉദ്ധരിച്ച് പൊന്തുന്നത്.

പൊതുവിടത്തില്‍ പ്രത്യക്ഷയാകുന്ന പെണ്ണ് ആണ് ഏതൊരാളുടേയും പ്രശ്‌നം. അവളെ കാണുന്ന കണ്ണുകളുടെ ഉടമ രാഷ്ട്രീയക്കാരന്‍ ആകട്ടെ, നന്‍മ്മമരം ആകട്ടെ, മത നേതാവ് ആകട്ടെ, ആരായാലും പഴകി തുരുമ്പിച്ച പഴയ വാറോലകള്‍ കൊണ്ടാണു് അവളെ അളക്കുന്നതും വിലയിരുത്തുന്നതും.

നിങ്ങള്‍ ഈ നാട്ടിലെ എല്ലാവരേയും പോലെ അഭിപ്രായം, അല്ലങ്കില്‍ ഒരു പ്രതികരണം, ഒരു സന്തോഷ പ്രകടനം നടത്തി നോക്കു.. നിങ്ങള്‍ വേശ്യയായി, വെടിയായി, പടക്കമായി.. ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്‌ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു.. ഈ വര്‍ത്തമാനകാലത്തെ മൂല്ല്യങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കു.