പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണെന്നാണ് സ്ത്രീകളുടെ അഭിപ്രായം: ജീജ സുരേന്ദ്രൻ

മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജീജ സുരേന്ദ്രൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമായ തന്റെതായ നിലപാടുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോളിതാ മമ്മൂട്ടിയെക്കുറിച്ചാണ് തുറന്നു പറച്ചിൽ,

മമ്മൂട്ടിയെന്നാൽ കല്യാണം കഴിഞ്ഞ സ്ത്രീകൾക്കുൾപ്പെടെയുള്ളവർക്ക് ഭ്രാന്താണെന്ന് നടി പറയുന്നത്. പ്രായമൊന്നും അവർക്കൊന്നും ഒരു പ്രശ്‌നമല്ലെന്നും പുരുഷനെന്നാൽ മമ്മൂട്ടിയാണെന്നാണ് അവർ പറയാറുള്ളതെന്നും ജീജ പറഞ്ഞു.

‘യു.എസിൽ രാജി എന്ന് പറഞ്ഞൊരു ഫ്രണ്ട് എനിക്കുണ്ട്. അവളുടെ വാട്ട്‌സ് ആപ്പ് പ്രൊഫൈൽ മമ്മൂക്കയാണ്. മമ്മൂക്ക ഇന്ന് വരെ അവളോട് മിണ്ടിയിട്ടില്ല. അവൾ ഫേസ്ബുക്കിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം മമ്മൂക്കക്ക് മെസേജ് അയച്ച് കൊടുക്കും. കാരണം അതൊരു ഭ്രാന്താണ്. അവൾ വോയിസ് മെസേജ് ഒക്കെ അയക്കും. മമ്മൂക്ക ഒരിക്കലും റീപ്ലെ ചെയ്യാറില്ല. ഞാൻ നാട്ടിൽ വരുമ്പോൾ ആരുടെയെങ്കിലും കാലോ കയ്യോ പിടിച്ചിട്ടാണെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണമെന്ന് അവൾ പറയും. അങ്ങനെ ഇഷ്ടപ്പെടുന്നുണ്ട്.

സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സ്ത്രീകൾ, കല്യാണം കഴിഞ്ഞ് കുഞ്ഞുങ്ങളുള്ള ആൾക്കാരാവും. എന്നാലും അവർ പറയുന്നത്, പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണെന്നാണ്. അത് എന്തുവാണപ്പാ, ഒന്ന് കാണാൻ പറ്റുമോ, കാണിച്ചുതരുമോ എന്നൊക്കെ ചോദിക്കും. അവർക്ക് വയസൊന്നും ഒരു പ്രശ്‌നമല്ല. ആ ഫിസിക്കൊക്കെ ഭ്രാന്താണ്. സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറയുന്നത് ഭ്രാന്താണ്,’ ജീജ പറഞ്ഞു.

മഞ്ജു വാര്യറെ പറ്റിയും അഭിമുഖത്തിൽ ജീജ സംസാരിച്ചിരുന്നു. ‘മഞ്ജുവിന്റെ ഫാമിലി ലൈഫിൽ എന്തൊക്കെ അനുഭവിച്ചു. പക്ഷേ ആ കുട്ടിയെ കണ്ട് പഠിക്കണം. ലൊക്കേഷനിൽ മഞ്ജു വന്നുകഴിഞ്ഞാൽ എല്ലാവരോടും, ചെറിയ ആളോട് മുതൽ വലിയ ആളോട് വരെ എന്തൊരു സ്നേഹമാണ്. മഞ്ജുവിനെ കണ്ടുകഴിഞ്ഞാൽ ആ സംഭവം ചിന്തിക്കത്തുപോലുമില്ല. അതൊക്കെ പഴയ കഥ.
പക്ഷേ ഇന്ന് വരുന്ന മഞ്ജുവിനെ നോക്കൂ. മഞ്ജുവാണ് പെണ്ണ്. ഇങ്ങനെയൊക്കെ സംഭവിച്ച ഒരു പെൺകുട്ടിയുടെ നാക്കിൽ നിന്നും എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് യൂട്യൂബുകാർക്ക് കലക്കാൻ കിട്ടിയോ? അവളാണ് ഭാര്യ. അവളാണ് പെണ്ണ്. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്ത് മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതഭാഗ്യരാണ്. പുരുഷന്മാരെയേ ഞാൻ പറയുകയുള്ളൂ. അവരെ സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ പറ്റാത്തവർ ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ ഞാൻ പറയുകയുള്ളൂ,’ ജീജ പറഞ്ഞു.