ജീവ നമ്പ്യാർ ഞെട്ടിച്ചു, ചെങ്കൊടി സാക്ഷിയാക്കി കള്ള് മോന്തി പുകയും എടുത്ത് നവ വധു ഫോട്ടോ ഷൂട്ട്

കള്ള് ഷാപ്പിൽ എത്തി നവ വധുവിന്റെ കല്യാണ വേഷത്തിൽ ഒരു കുപ്പി കള്ളും വാങ്ങി സാരി മാടി കുത്തി കള്ള് കുടിക്കുന്ന ജീവ നമ്പ്യരേ മറന്ന് കാണില്ല. വൻ വിമർശനം ഏറ്റു വാങ്ങിയ ജീവയുടെ ആ വൈറൽ ചിത്രങ്ങൾക്ക് ശേഷം വീണ്ടും അതിനേക്കാൾ വലിയ സാഹസം കാട്ടിയിരിക്കുകയാണ്‌ ജീവ നമ്പ്യാർ. നവ വധു കള്ള് കുടിച്ച് ഇത്തിരി പൂസായപ്പോൾ ഇപ്പോൾ ഇതാ ഒരു സിഗരറ്റു കൂടി വലിക്കണം എന്ന് തോന്നി. സിഗരറ്റ് ആഞ്ഞ് വലിച്ച് 2 പുകയും കൂടി ഊതി വിടുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണിപ്പോൾ വന്നിരിക്കുന്നത്.

ഈ ഫോട്ടോ ഷൂട്ട് സ്ത്രീ നവോഥാന സങ്കല്പ്പത്തിനും ചില കുത്ത് കൊടുക്കുന്നുണ്ട്. കാരണം പിന്നിൽ പമ്പാ തീരം എന്ന് ബോർഡ്‌ വയ്ച്ച കള്ള് ഷാപ്പും അവിടെ ഉയർന്ന് നില്ക്കുന്നത് അരിവാൾ ചുറ്റിക പതിഞ്ഞ ചുവന്ന കൊടിയും ആണ്‌. ചെങ്കൊടിക്ക് കീഴിൽ നില്ക്കുന്നത് ഫോട്ടോ ഷൂട്ടിന്റെ സുരക്ഷിതത്തത്തിനോ അതോ ഒന്ന് പരിഹസിക്കുന്നതോ എന്നും വ്യക്തമല്ല.ചെങ്കൊടിക്ക് കീഴിൽ തന്നെ നിന്ന് കള്ളടിച്ച് സിഗരറ്റ് പുകയ്ക്കുന്ന സ്ത്രീ സുരക്ഷിതത്വവും, വനോഥാനവും, സ്ത്രീകളുടെ മാറ്റങ്ങളും ശ്രദ്ധേയവും തന്നെ

സേവ് ഡേറ്റ് മോഡലിൽ ആണ്‌ ഫോട്ടോ ഷൂട്ട്. നവ വധു വസ്ത്രത്തിൽ ഒരു കൈയ്യിൽ കള്ളും കുപ്പിയും മറു കൈയ്യിൽ പുകയുന്ന സിഗരറ്റും.

ജീവ നമ്പ്യാർ എന്തായാലും രണ്ടും കല്പ്പിച്ച് തന്നെ ഇറങ്ങിയിരിക്കുന്നു.തന്റെ ആദ്യ ചിത്രങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയായാണ്‌ കുറച്ചു കൂടി കടന്ന കൈയ്യ് പ്രയോഗം ഇപ്പോൾ ജീവ നമ്പ്യാർ കൊടുത്തിരിക്കുന്നത്.

മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്‌കള്ളുഷാപ്പിന് മുന്നിൽ കൈയ്യിൽ കള്ളുകുപ്പിയുമായി നിൽക്കുന്ന വധുവിന്റെ ഫോട്ടോഷൂട്ട്. തേ ജീവ നമ്പ്യാർ വീണ്ടും ഇപ്പോൾ രംഗത്ത് പിന്നെയും വിമർശനം ഉണ്ടാകും. നടിയുമാണ്‌ ജീവ നമ്പ്യാർ. റൈൻബോ മീഡിയക്ക് വേണ്ടി എസ് കെ ഫോട്ടോസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.