ആ ചിത്രത്തിൽ ഞാനെന്റെ തുട കാണിച്ചിട്ടില്ല, നെ​ഗറ്റീവ് കമന്റുകളെ ഞാൻ ഇഷ്ടപ്പെടുന്നു- ജീവ നമ്പ്യാർ

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രേധേയമായ ഒരു മലയാളിമോഡലാണ് ജീവ നമ്പ്യാർ. പ്രേക്ഷകരുടെ മനം കവരുന്ന രീതിയിലുള്ള സൗധര്യമാണ് ജീവയുടേത്. കള്ള് ഷാപ്പിൽ എത്തി നവ വധുവിന്റെ കല്യാണ വേഷത്തിൽ ഒരു കുപ്പി കള്ളും വാങ്ങി സാരി മാടി കുത്തി കള്ള് കുടിക്കുന്ന ജീവയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൻ തരം​ഗമായിരുന്നു. സിഗരറ്റ് ആഞ്ഞ് വലിച്ച് 2 പുകയും കൂടി ഊതി വിടുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചെങ്കൊടിക്ക് കീഴിൽ പമ്പാ തീരം എന്ന ബോർഡിനുമുന്നിൽ നിന്നാണ് ഈ ചിത്രങ്ങൾ ചിത്രീകരിച്ചത്.

ഇപ്പോളിതാ കർമ്മ ന്യൂസുമായി സംസിരിക്കുകയാണ് ജീവ നമ്പ്യാർ. പല എക്സ്പോസ്ഡ് ഫോട്ടോഷൂട്ടുകളും ഇതിനുമുമ്പും നടത്തിയിട്ടുണ്ടെന്ന് എന്റെ പ്രൊഫൈൽ ചെക്ക് ചെയ്താൽ മനസ്സിലാകുമെന്ന് ജീവ പറഞ്ഞു. നെ​ഗറ്റീവ് പബ്ലസിറ്റിയെ ഇഷ്ടപ്പെടുന്നെന്നും അത് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഉയർന്നുവരാൻ സാധിക്കൂവെന്നും ജീവ തുറന്ന് പറഞ്ഞു. എല്ലാവരും അറിയപ്പെടുന്ന ഒരു വില്ലത്തിയാകണമെന്നാണ് ആ​ഗ്രഹം, നെ​ഗറ്റീവ് റോളികളോടാണ് എനിക്ക് കൂടുതൽ താൽപ്പര്യം. ഞാൻ എന്റെ പണം മുടക്കി സ്വന്തമായി വാങ്ങിയതാണ് സാരിയും ആഭരണങ്ങളുമെല്ലാം, സണ്ണി ലിയോണിന്റെ സിനമ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നെപ്പോലെയുള്ളവരെ കുറ്റം പറയുന്നത്. ഞാനെന്റെ തുട പോലും കാണിച്ചിട്ടില്ല, ഈ ഫോട്ടോ കാരണം എനിക്ക് ഒരുപാടി ഓഫറുകൾ വന്നിട്ടുണ്ടെന്നും അന്ന് കള്ള് കുടിച്ചിട്ടുണ്ടെന്നും ജീവ തുറന്നുപറഞ്ഞു